സീരിയൽ നടൻ ആദിത്യൻ ആത്മഹത്യക്ക് ശ്രമിച്ചു ; ആദിത്യന്റെ നില അതീവ ഗുരുതരം

തൃശൂർ : സീരിയൽ നടനും സിനിമാ നടൻ ജയന്റെ സഹോദര പുത്രനുമായ ആദിത്യൻ ആത്മഹത്യക്ക് ശ്രമിച്ചു. കാറിനുള്ളിൽ കയ്യിലെ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയ ആദിത്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറച്ച് ദിവസങ്ങളായി ഭാര്യ അമ്പിളിദേവിയുമായുള്ള വഴക്കുകൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. അമ്പിളി ദേവി ആദിത്യനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

ആദിത്യന് വിവാഹിതയായ മറ്റൊരു യുവതിയുമായി അവിഹിതമുണ്ടെന്നും തന്നെ വഞ്ചിച്ചെന്നും അമ്പിളി ദേവി വെളുപ്പെടുത്തിയിരുന്നു. അമ്പിളി ദേവിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്നും അതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്ന് ആദിത്യനും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇരുവർക്കും ഇടയിലെ പ്രശനങ്ങൾ രൂക്ഷമായതിനിടയിലാണ് ആദിത്യന്റെ ആത്മഹത്യാ ശ്രമം.

അഭിപ്രായം രേഖപ്പെടുത്തു