ആദിത്യൻ ജീവനൊടുക്കാൻ ശ്രമിച്ചതിന് പിന്നാലെ അമ്പിളി ദേവി പോലീസ് സ്റ്റേഷനിൽ

കൊല്ലം : സീരിയൽ നടനും സിനിമ നടൻ ജയന്റെ സഹോദര പുത്രനുമായ ആദിത്യനെതിരെ പോലീസിൽ പരാതി നൽകി ഭാര്യ അമ്പിളിദേവി. ആദിത്യൻ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് അമ്പിളി ദേവിയുടെ പരാതിയിൽ പറയുന്നത്. കരുനാഗപ്പള്ളി എസ്പി ക്കും സൈബർ സെല്ലിനുമാണ് അമ്പിളി പരാതി നൽകിയത്.

ആദിത്യൻ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അപമാനിക്കുകയാണ്. വ്യാജമായ ചിത്രങ്ങൾ മാധ്യമങ്ങൾ വഴി പുറത്ത് വിടുകയാണ്. ആദിത്യൻ തന്റെ സ്ത്രീത്വത്തെ അപമാനിക്കുകയാണെന്നും അമ്പിളി പരാതിയിൽ പറയുന്നു. നേരത്തെ അമ്പിളി ദേവിയെ ആക്രമിക്കാൻ അമ്പിളി ദേവിയുടെ വീട്ടിലെത്തിയ ആദിത്യന്റെ സിസിടിവി ദൃശ്യങ്ങൾ അമ്പിളി ദേവി പുറത്ത് വിട്ടിരുന്നു.

അതേസമയം ആദിത്യനെ ഇന്നലെ രാത്രി കൈയിലെ വൈൻ കട്ട് ചെയ്ത നിലയിൽ കണ്ടെത്തുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അമ്പിളിയുമായുള്ള പ്രശനങ്ങളാണ് ആദിത്യൻ ജീവനൊടുക്കാൻ ശ്രമിച്ചതിന്റെ കാരണമെന്ന് ആദിത്യനോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ഇന്നലെ തൃശൂർ സ്വരാജ് ഗ്രൗണ്ടിൽ കാറിൽ ബോധരഹിതനായി കിടക്കുകയായിരുന്ന ആദിത്യനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.