അവളെ കുഞ്ഞനുജത്തിയായാണ് കാണുന്നത് ; ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരത്തെ കുറിച്ച് സുരേഷ് ഗോപി

1965 ൽ പുറത്തിറങ്ങിയ ‘ഓടയിൽ നിന്ന് ‘എന്ന ചിത്രത്തിലൂടെ ബലതരമായി ചലച്ചിത്ര ലോകത്തേക്ക് എത്തിയ താരമാണ് സുരേഷ് ഗോപി. മലയാളികളുടെ എക്കാലത്തെയും പ്രിയ നടനാണ് സുരേഷ് ഗോപി. രാജാവിന്റ മകൻ എന്ന ചിത്രത്തിലെ വില്ലൻ വേഷം സുരേഷ് ഗോപിയുടെ ജീവിതത്തിലെ ഒരു വഴിതിരിവായിരുന്നു.

ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മിഷണർ എന്നചിത്രത്തിലൂടെയാണ് താരനിരയിലേക്ക് സുരേഷ് ഗോപി ഉയർന്ന് വന്നത്. രാജ്യ സഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്ത ആറാമത്തെ മലയാളി കൂടിയാണ് സുരേഷ് ഗോപി. എംപി ആയി മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന സുരേഷ് ഗോപിയുടെ തൃശൂരി എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച് ജനവിധി കാത്ത് കഴിയുകയാണ്.

സുരേഷ് ഗോപി അഭിനയിച്ച മിക്ക വേഷങ്ങളും മികച്ചതായിരുന്നു. താരത്തിന്റെ എല്ലാചിത്രത്തിനും പ്രേക്ഷകരുടെ മികച്ച പിന്തുണയുണ്ടായിരുന്നു. സിനിമ ജീവിതത്തിനപ്പുറം ജീവകാരുണ്യ പ്രവർത്തങ്ങളിൽ സജീവമാണ് താരം. ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഞാൻ കോടിശ്വരൻ എന്ന പരിപാടിയുടെ അവതാരകൻ കൂടിയായിരുന്നു സുരേഷ് ഗോപി. ഗായിഗയായ രാധികയെയാണ് താരം വിവാഹം ചെയ്തത്. താരത്തെ പോലെതന്നെ താര പുത്രനായ ഗോകുൽ സുരേഷും സിനിമ മേഘലയിൽ സജീവമാണ്.

സിനിമയ്ക്കകത്തും പുറത്തും നിരവധി വ്യക്തി ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്ന താരമാണ് സുരേഷ് ഗോപി. ഇപ്പൊഴിതാ സിനിമയിലെ തന്റെ കുഞ്ഞനുജത്തിയെ കുറിച്ച് മനസുതുറക്കുകയാണ് താരം. ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന ജോമോളെ കുറിച്ചാണ് സുരേഷ് ഗോപി വാചാലനായത്. തന്റെ കുടുംബത്തിലേക്ക് നുഴഞ്ഞ് കയറിയ സഹോദരിയാണ് ജോമോൾ വീട്ടിലെ ഒരു അംഗത്തെ പോലെയാണ് ജോമോളെ കാണുന്നത്.

ഒരു വടക്കൻ വീരഗാഥ എന്ന സിനിമയാണ് ജോമോൾ എന്ന ഗൗരിയെ കാണുമ്പോൾ തനിക് ഓർമ്മവരാറുള്ളതെന്നും, അതിൽ ബാലതാരമായാണ് ഗൗരി വെള്ളിതിരയിലേക്ക് കടന്നുവന്നതെന്നും സുരേഷ്‌ഗോപി പറയുന്നു. ചുട്ടു പൊള്ളുന്ന പൂഴിമണലിൽ കൂടി 1988ൽ തൃത്താല പുഴകരയിൽ പല്ലക്കിൽ ഇരുന്നു പോകുന്ന ഒരു ഉണ്ടക്കണ്ണിയായിട്ടാണ് താൻ ജോമോളെ ആദ്യമായി കാണുന്നത്. ജോമോളുടെ ചിരിയും കണ്ണുകളും തന്നിൽ വളരെയേറെ കാതുകമുണ്ടാക്കിയെന്നും സുരേഷ് ഗോപി പറഞ്ഞു.