ഉണ്ണിമുകുന്ദൻ പങ്കുവെച്ച ഹനുമാൻ ചിത്രത്തിന് താഴെ വിദ്വേഷ കമന്റുമായി നടൻ സന്തോഷ് കീഴാറ്റൂർ

ചലച്ചിത്ര താരം ഉണ്ണിമുകുന്ദൻ പങ്കുവെച്ച ഹനുമാൻ ചിത്രത്തിന് താഴെ വിദ്വേഷ കമന്റുമായി നടൻ സന്തോഷ് കീഴാറ്റൂർ. ഹനുമാൻ ജയന്തിക്ക് ആശംസ അർപ്പിച്ച് ഉണ്ണി മുകുന്ദൻ ഫേസ്‌ബുക്കിൽ പങ്കുവെച്ച ചിത്രത്തിന് താഴെയാണ് സന്തോഷ് കീഴാറ്റൂർ വിദ്വേഷ കമന്റ് പങ്കുവെച്ചത്. ഹനുമാൻ സ്വാമി കോറോണയിൽ നിന്നും നാടിനെ രക്ഷിക്കുമോ എന്നാണ് സന്തോഷ് കീഴാറ്റൂർ പരിഹാസത്തോടെ ചോദിക്കുന്നത്.

വിദ്വേഷ കമന്റ് പങ്കുവെച്ച സന്തോഷ് കീഴറ്ററിനെതിരെ നിരവധി പേർ രംഗത്തെത്തി. ഇടത്പക്ഷ സഹയാത്രികനായ സന്തോഷ് കീഴാറ്റൂരിൽ നിന്നും ഇതൊക്കെ തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും. ഹൈന്ദവ ആചാരങ്ങളെയും ഹൈന്ദവ വിശ്വാസങ്ങളെയും തകർക്കുകയും പരിഹസിക്കുകയും മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും ആളുകൾ പറയുന്നു.

അതേസമയം ഉണ്ണിമുകുന്ദൻ ഈ കമന്റിനോട് പ്രതികരിച്ചിട്ടില്ല. ഹനുമാൻ ഭക്തനായ ഉണ്ണിമുകുന്ദൻ ഹനുമാൻ ജയന്തിക്ക് ഹനുമാൻ വിഗ്രഹം എടുത്ത് നിൽക്കുന്ന ചിത്രവും ആശംസയുമാണ് ഫേസ്‌ബുക്കിൽ പങ്കുവെച്ചത്.

അഭിപ്രായം രേഖപ്പെടുത്തു