സന്തോഷ് കീഴാറ്റൂരിന് ഉണ്ണിയുടെ മാസ്സ് മറുപടി ; കമന്റ് മുക്കി കണ്ടം വഴി ഓടി സന്തോഷ് കീഴാറ്റൂർ

ചലച്ചിത്രതാരം ഉണ്ണി മുകുന്ദൻ പങ്കുവെച്ച ഹനുമാൻ ചിത്രത്തിന് താഴെ വിദ്വേഷ കമന്റിട്ട നടൻ സന്തോഷ് കീഴാറ്റൂരിന് മാസ് മറുപടി നൽകി ഉണ്ണി മുകുന്ദൻ. മറുപടി കമന്റ് ലഭിച്ചതിന് ശേഷം സന്തോഷ് കീഴാറ്റൂർ വിദ്വേഷ കമന്റ് പിൻവലിച്ചു. ഹനുമാൻ ജയന്തിക്ക് ആശംസ അറിയിച്ച് പങ്കുവെച്ച പോസ്റ്റിന് താഴെയാണ് സന്തോഷ് കീഴാറ്റൂർ ഹനുമാൻ സ്വാമി കൊറോണയിൽ നിന്ന് നാടിനെ രക്ഷിക്കുമോ എന്ന് ചോദിച്ചത്.

പരിഹാസവും വിദ്വേഷവും നിറഞ്ഞ സന്തോഷിന്റെ കമന്റിനെതിരെ നിരവധി വിശ്വാസികൾ രംഗത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് ഉണ്ണിമുകുന്ദൻ സന്തോഷ് കീഴാറ്റൂരിന് മറുപടി നൽകിയത്.

ചേട്ടാ നമ്മൾ ഒരുമിച്ച് അഭിനയിച്ചവരാ അതുകൊണ്ട് മാന്യമായി പറയാം ഞാൻ ഇവിടെ പോസ്റ്റ് ഇട്ടത് ഞാൻ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നിൽ എല്ലാവര്ക്കും വേണ്ടി പ്രാർത്ഥിച്ചിട്ടാണ്. ഇത് പോലുള്ള കമന്റ് ഇട്ട് സ്വന്തം വിലകളയാതെ btb, What keeps you high in these days എന്നാണ് ഉണ്ണി മുകുന്ദൻ സന്തോഷ് കീഴാറ്റൂരിന് നൽകിയ മറുപടി