സിനിമയിൽ തന്നെ നല്ല കുട്ടിയായി കണ്ടത് മണിയൻ പിള്ള രാജു ചേട്ടൻ മാത്രമാണ് ; സംവൃത സുനിൽ പറയുന്നു

2004 ൽ ലാൽജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് സംവൃത സുനിൽ. മലയാളത്തിലെ ഭാഗ്യ നടി കൂടിയായ സമൂഹമാധ്യമങ്ങളിലും സജീവമാണ്. സംവൃത തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട് . ചന്ദ്രോത്സവം,റോമിയോ, നോട്ടം തുടങ്ങി ഒട്ടനവധി സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്ത സംവൃത 2012ൽ കോഴിക്കോട് സ്വദേശിയായ അഖിൽ ജയരാജനെ വിവാഹം കഴിച്ചത്തോടെ സിനിമാലോകത്തു നിന്നും വിട്ട് നിൽക്കുകയായിരുന്നു.

വിവാഹത്തിന് ശേഷമുള്ള നീണ്ട ഇടവേളയ്ക്കു ശേഷം ജി പ്രജിത് സംവിധാനം ചെയ്ത സത്യം പറഞ്ഞാൽ വിശ്വാസിക്കുവോ എന്നചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തിലേക്ക് ഒരു തിരിച്ചു വരവ് നടത്തിയ സംവൃത. ഈ ചിത്രത്തിൽ ബിജുമേനോന്റെ ഭാര്യയായിട്ടുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

ഇപ്പൊഴിത മലയാള സിനിമയിലെ നടനും ഹാസ്യ താരവുമായ മണിയൻ പിള്ള രഞ്ജുവിനെകുറിച്ചു മനസുതുറന്നിരിക്കുകയാണ് താരം. താൻ നല്ലൊരു കുട്ടിയാണ് എന്ന് തന്നോട് ആവർത്തിച്ച് പറഞിട്ടുള്ള വ്യക്തിയാണ് മണിയൻ പിള്ള രാജുവെന്നും എന്റ ജേഷ്ഠ സഹോദരനെ പോലെ തനിക്ക് എപ്പോഴും സമീപിക്കാൻ പറ്റുന്ന ഒരാൾ ആണ് രാജു ചേട്ടൻ എന്നും സംവൃത പറയുകയുണ്ടായി. ഹാപ്പി ഹസ്ബൻഡ് എന്ന സിനിമ ചിത്രീകരണത്തിനിടയിലാണ് താൻ രാജു ചേട്ടനെ കൂടുതൽ പരിചയ പെടുന്നത് എന്നും ഒരു ചാനലിൽ നൽകിയ അഭിമുഖത്തിൽ സംവൃത പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു