ഐ ലൗ യു മുഖ്യമന്ത്രി ; പിണറായി വിജയനെ പ്രശംസിച്ച് സിനിമ താരം ഐശ്വര്യ ലക്ഷ്മി

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ചലച്ചിത്ര താരം ഐശ്വര്യ ലക്ഷ്മി രാഗത്ത്. കോവിഡ് കാലത്തെ സംസ്ഥാന സർക്കാരിന്റെ നടപടികളെ അഭിനന്ദിച്ച് കൊണ്ടാണ് ഐശ്വര്യ ലക്ഷ്മി ഇന്റസ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചത്.

എനിക്ക് രാഷ്ട്രീയമില്ല പക്ഷെ മുഖ്യമന്ത്രിയെ താൻ ഇഷ്ടപ്പെടുന്നു സംസ്ഥാനത്തെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നുവെന്നും കഠിനമായ കാലഘട്ടം കഴിഞ്ഞില്ലെങ്കിലും ഇത് പ്രതീക്ഷയുടെ കണിക നല്കുന്നുവെന്നുമാണ് ഐശ്വര്യ ലക്ഷ്മി പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

സംസ്ഥാന സർക്കാർ ഒരു കോടി വാക്സിൻ നേരിട്ട് വാങ്ങാൻ തീരുമാനിച്ച വിവരം മുഖ്യമന്ത്രി ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. കൂടാതെ സംസ്ഥാനത്തെ ജനങ്ങൾക്ക് രണ്ട് ഡോസ് കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ട്വീറ്റിന്റെ ചിത്രത്തിനോപ്പമാണ് ഐശ്വര്യ ലക്ഷ്മി മുഖ്യമന്ത്രിയെ പ്രശംസിച്ച് കുറിപ്പ് പങ്കുവെച്ചത്.

അഭിപ്രായം രേഖപ്പെടുത്തു