സോഷ്യൽ മീഡിയയിൽ സംഘി പട്ടം ലഭിക്കുന്നതിന്റെ മാനദന്ധം എനിക്ക് മനസിലാകുന്നില്ല ; സംഘി വിളികൾക്കെതിരെ സംവിധായകൻ അഖിൽ മാരാർ

മലയാള സിനിമയിൽ രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമകളിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് സന്ദേശം ഒരു രഷ്ട്രീയ പാർട്ടിയുടെയും പക്ഷം പിടിക്കാതെ കഥ പറഞ്ഞ് പോയ സന്ദേശത്തിലെ ശങ്കരാടി പറയുന്ന താത്വിക അവലോകനം എന്ന ഡയലോഗിന്റെ പേരിൽ മറ്റൊരു രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചിത്രം അണിയിച്ചൊരുക്കിയ നവാഗത സംവിധായകനാണ് അഖിൽ മാരാർ. ഒരു താത്വിക അവലോകനം എന്ന ചിത്രത്തിന്റെ ടീസറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത് കേരള രാഷ്ട്രീയത്തിലെ സംഭവ വികാസങ്ങളെ ഹാസ്യ രൂപേണ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ടീസർ ഇറങ്ങിയതിന് പിന്നാലെ പലരും തന്നെ സംഘിയായി ചിത്രീകരിക്കുകയാണെന്ന് അഖിൽ മാരാർ പറയുന്നു.

സോഷ്യൽ മീഡിയയിൽ സംഘിപട്ടം ലഭിക്കുന്നതിന്റെ മാനദണ്ഡം എന്താണെന്ന് മനസിലാകുന്നില്ലെന്നും. തന്റെ ചിത്രത്തിൽ പരോക്ഷമായി സംഘപരിവാർ നേതാക്കളെയും ആശയങ്ങളെയും വിമർശിക്കുന്നുണ്ടെന്നും അഖിൽ മാരാർ പറയുന്നു. ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അഖിൽ ഇക്കാര്യം വ്യക്തമാക്കിയയത്. കുറിപ്പിന്റെ പൂർണ രൂപം.

സോഷ്യൽ മീഡിയയിൽ സംഘി പട്ടം ലഭിക്കുന്നതിന്റെ മാനദന്ധം എനിക്ക് മനസിലാകുന്നില്ല…
സിനിമയുടെ ടീസർ ഇറങ്ങിയപ്പോൾ മുതൽ പലരും സംഘി സംവിധായകൻ എന്ന ലേബൽ ചാർത്തി തരുന്നത് കണ്ട് ഞെട്ടി നിൽക്കുകയാണ് ഞാൻ..

പരോക്ഷമായിട്ടാണെങ്കിൽ പോലും എന്റെ ടീസറിൽ ആക്ഷേപിച്ചത് ബിജെപി ആശയത്തെയും അവരുടെ നേതാവിനെയും ആണ് എന്ന് തിരിച്ചറിഞ്ഞിട്ടും എനിക്ക് സംഘി പട്ടം കിട്ടി..
അതായത് ബിജെപി യെ എതിർക്കുന്നവർ ആണോ സംഘി അനുകൂലിക്കുന്നവർ ആണോ സംഘി എന്നാണ് ഇപ്പോൾ കണ്ഫൂഷൻ…

ശ്രീജിത്ത് പണിക്കരെ RSS ഇൽ എത്തിക്കാൻ സംഘപരിവാർ ശ്രമിച്ചിട്ട് നടന്നില്ല അപ്പോഴാണ് സംഘപരിവാരിൽ നിന്നും കാശ് വാങ്ങി ഒരു കൂട്ടർ പുള്ളിയെ സംഘി ആക്കി മാറ്റാൻ പെടാ പാട് പെടുന്നത്.. വളർച്ചയില്ലാതെ വലഞ്ഞ കേരള ബിജെപിയെ അമിത് ഷായുടെ വാക്കും കേട്ട് ശബരിമല വിഷയം ആളികത്തിച്ചു പിണറായി വളർത്തി കൊടുത്ത പോലെ ആ നയം പല കമ്മ്യൂണിസ്റ്റ് അനുഭാവികളും തുടരുന്നത് കൊണ്ടാവണം ഞാൻ വീണ്ടും സംഘി ആയി മാറിയത്.