കെട്ടിപിടിക്കുമ്പോൾ ജയറാമിന്റെ പുറത്ത് താൻ നഖം കൊണ്ട് അമർത്തിയിരുന്നു ; മാളൂട്ടിയിലെ റൊമാന്റിക്ക് രംഗങ്ങളെ കുറിച്ച് ഊർവ്വശി പറയുന്നു

“വിരിയുന്ന മൊട്ടുകൾ” എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്ന താരമാണ് ഉർവശി. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും 1984 ൽ മമ്മൂട്ടി നായകനായ എതിർപ്പുകൾ എന്ന ചിത്രമായിരുന്നു ഉർവശി നായികയായി വേഷമിട്ട ആദ്യ ചിത്രം. ഒരു അഭിനേത്രി എന്നതിന് പുറമെ മികച്ച തിരക്കഥകൃത്തുകൂടിയായ താരം പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ പ്രൊഡ്യൂസർ കൂടിയായിരുന്നു.

1985,95 കാലഘട്ടങ്ങളിലെ തിരക്കുള്ള നടിമാരിൽ ഒരാളായിരുന്നു ഊർവ്വശി. ഊർവ്വശി ജയറാം താര ജോഡികളുടെ ചിത്രങ്ങൾ ഒരുകാലത്ത് സൂപ്പർ ഹിറ്റുകളായിരുന്നു. മലയാളികളുടെ എക്കാലത്തെയും പ്രിയപെട്ട നടിമാരുടെ ലിസ്റ്റിൽ ഇടം നേടിയ താരത്തിന്റെ സഹോദരിമാരാണ് നടിമാരായ കല്പനയും,കലാരഞ്ജിനിയും.

മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് നടൻ മനോജ്‌ കെ ജയനുമായി ഊർവ്വശി പ്രണയത്തിൽ ആകുന്നതും തുടർന്ന് വിവാഹിതരാകുന്നതും. എന്നാൽ ദാമ്പത്യ ജീവിതത്തിൽ ഊർവ്വശിക്ക് അടിതെറ്റി. മലയാള സിനിമാ പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ട് 2008 ൽ ഇരുവരും വേര്പിരിയുകയും 2013 ൽ താരം മറ്റൊരു വിവാഹം കഴിക്കുകയുമായിരുന്നു.

ബേബി ശാലിനിയെ പ്രധാന കഥാപാത്രമാക്കി ഭരതൻ സംവിധാനം ചെയ്ത മാളൂട്ടി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സംഭവിച്ച രസകരമായ സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ ഊർവ്വശി. ജയറാം നായകനായി എത്തിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ തന്നെ ഏറെ ബുദ്ധിമുട്ടിച്ച ഒരു സംഭവം നടന്നെന്ന് ഊർവ്വശി പറയുന്നു. റൊമാന്റിക് സീനുകളിൽ അഭിനയിക്കാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു. അത് കൊണ്ട് തന്നെ ജയറാമുമായുള്ള ചിത്രത്തിലെ റൊമാന്റിക്ക് രംഗങ്ങൾ ചെയ്യാൻ താൻ വളരെ ബുദ്ധിമുട്ടിയെന്നും ഊർവ്വശി പറയുന്നു.

ജയറാമിനെ കെട്ടിപിടിക്കുന്ന രംഗം ചിത്രീകരിക്കുമ്പോൾ രംഗം കൂടുതൽ നീണ്ട് പോകാതെ ഇരിക്കാൻ ജയറാമിന്റെ പുറത്ത് നഖം വേദന തോന്നും വരെ താൻ അമർത്തിയിരുന്നു. ജയറാമിന് പെട്ടെന്ന് കാര്യം മനസിലാക്കുകയും ഷൂട്ട് പെട്ടെന്ന് കഴിയുകയും ചെയ്‌തെന്നും ഊർവ്വശി പറയുന്നു. റൊമാന്റിക്ക് രംഗങ്ങൾ അഭിനയിക്കുമ്പോൾ പിന്നീട് ജയറാം തന്നെ പെട്ടെന്ന് തീർക്കാൻ മുൻകൈ എടുത്തിരുന്നതായും ഊർവ്വശി പറയുന്നു.