മമ്മി അഞ്ച് പ്രസവിച്ചു എനിക്ക് ആറു പ്രസവിച്ച് മമ്മിയെ തോൽപിക്കണം ; ഷംന കാസീം പറയുന്നു

അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പർ ഡാൻസർ എന്ന പരിപാടിയിലൂടെ മിനിസ്‌ക്രിനിൽ എത്തിയ താരമാണ് ഷംന കാസിം. രഞ്ജിത്ത് ലാൽ സംവിധാനം ചെയ്ത് 2004ൽ പുറത്തിറങ്ങിയ ‘എന്നിട്ടും’ എന്ന ചലച്ചിത്രത്തിൽ നായികയായിട്ടായിരുന്നു താരത്തിന്റെ ചലച്ചിത്ര ലോകത്തേക്കുള്ള കടന്നുവരവ്. പിന്നീട് പച്ചക്കുതിര, അലിഭായി, കോളേജ് കുമാരൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും മലയാളത്തിൽ വലിയൊരു പ്രാധാന്യം താരത്തിന് ലഭിച്ചില്ല. അതേസമയം മലയാളത്തിന് പുറമെ കന്നഡ, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ പ്രധാന വേഷം ചെയ്യാൻ താരത്തിന് സാധിച്ചു. പൂർണ്ണ എന്ന പേരിലായിരുന്നു താരം അന്യഭാഷകളിൽ അഭിനയിച്ചത്.

അഭിനയത്തിന് പുറമെ നല്ലൊരു നർത്തകി കൂടിയാണ് ഷംന കാസീം. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഈ അടുത്തകാലത്തു തന്റെ പതിനാറുവർഷം പിന്നിട്ട സിനിമാജീവിതത്തെകുറിചുള്ള ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും വാർത്തകളിൽ ഇടം നേടുകയും ചെയ്തിരുന്നു. എന്നാൽ ഷംന കാസീം ഈ അടുത്ത കാലത്ത് ഒരു വിവാദ വാർത്തയുടെ ഭാഗമായി മാറിയിരുന്നു. വിവാഹം ആലോചിച്ച് മറ്റൊരാളുടെ പേരിൽ എത്തിയ യുവാവ് സാമ്പത്തിക തട്ടിപ്പ് നടത്താൻ ശ്രമിക്കുകയും ഷംന കാസീം പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

ഷംന കാസീം തന്റെ കുട്ടികാലത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത് കണ്ണൂരിൽ തയ്യലിൽ അച്ഛനും അമ്മയും നാലു അഹോദരങ്ങളും അടങ്ങുന്ന ഒരു യാഥാസ്ഥിതിക കുടംബത്തിലാണ് താൻ ജനിച്ചത്. ഡാൻസ് പഠിച്ചു തടങ്ങിയ കാലം മുതൽ അടുത്തുള്ള അമ്പലങ്ങളിലും പള്ളികളിലും താൻ ഡാൻസ് അവതരിപ്പിച്ചിട്ടുണ്ടെന്നും താൻ അറിയപ്പെടുന്ന ഒരു കലാകാരിയാകാണമെന്നു മമ്മിക്ക് നിർബന്ധം ഉണ്ടായിരുന്നുവെന്നും ഷംന കാസീം പറയുന്നു.

അഞ്ചു മക്കൾ അടങ്ങിയ കുടുംബമായിരുന്നു തങ്ങളുടേത്. അതുകൊണ്ടുതന്നെ തനിക്ക് ആറു കുഞ്ഞുങ്ങൾ വേണമെന്നാണ് ആഗ്രഹമെന്നും, ഇക്കാര്യം മമ്മിയോട് രസകരമായി പറഞ്ഞിരുന്നു വെന്നും ഷംന പറയുന്നു. നോക്കിക്കോ മമ്മി അഞ്ചു പ്രസവിച്ചെങ്കിൽ ഞാൻ ആറു പ്രസവിക്കും എന്നാണ് മമ്മിയോട് താൻ പറഞ്ഞതെന്നും ഷംന കാസീം വ്യക്തമാക്കി. പറയാൻ എളുപ്പമാണെന്നും ഒരെണ്ണം കഴിയുമ്പോൾ അറിയാം” എന്നുമായിരുന്നു മമ്മിയുടെ മറുപടി. താൻ ഉറപ്പായും ആറ് പ്രസവിക്കുകയും മമ്മിയെ പിന്നിലാക്കുകയും ചെയ്യുമെന്നും താരം പറയുന്നു.
ഗർഭിണിയാവുക അമ്മയാവുക എന്നുള്ള അനുഗ്രഹ മുഹൂർത്തങ്ങൾ ആസ്വദിക്കുന്ന ആളാണ് താനെനും ഒരുമാധ്യമത്തിന് നൽകിയ ഇന്റർവ്യൂവിൽ താരം തുറന്നു പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു