വഴിവിട്ട ജീവിതത്തിൽ താല്പര്യമില്ല,അവസരം നഷ്ടപ്പെട്ടാലും അഡ്ജസ്റ്റ് ചെയ്യില്ല ; തുറന്ന് പറഞ്ഞ് അഞ്ജലി നായർ

മാനത്തെ വെള്ളിതേര് എന്ന ചിത്രത്തിലൂടെ ബാലതാരമായി ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്ന താരമാണ് അഞ്ജലി നായർ. മോഡലും അഭിനയേത്രിയുമായ അഞ്ജലി ടെലിവിഷൻ അവധാരികയായാണ് മിനിസ്‌ക്രിനിൽ എത്തിയത്. നിരവധി സംഗീത ആൽബങ്ങളിൽ അഭിനയിച്ച താരം വിനീത് ശ്രീനിവാസന്റെ ലെ കൊച്ചിൻ എന്ന സംഗീത ആൽബത്തിലും നിരവധി ഷോർട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. സഹനടിയുടെ വേഷങ്ങളിലാണ് സിനിമയിൽ അഞ്ജലി കൂടുതൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

ആദ്യ കാലങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്ത താരം പിന്നീട് നായികയായും അമ്മയായും അഭിനയിച്ചു. സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസനയാണ് അഞ്ജലിയെ വിവാഹം ചെയ്തത്. എന്നാൽ ഇരുവരും വിവാഹബന്ധം വേർപെടുത്തിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. ശ്രദ്ധിക്കപെടാത്ത റോളുകളിൽ നിന്നുള്ള മോചനമായിരുന്നു ദൃശ്യം രണ്ടിലെ പോലീസ് ഓഫീസറുടെ വേഷം. ദൃശ്യം രണ്ടിൽ ചെയ്ത പോലീസ് ഓഫീസറുടെ വേഷത്തിന് മികച്ച പ്രതികരണമാണ് താരത്തിന് ലഭിച്ചത്. നാട്ടിൻ പുറത്തുകാരിയായി സസ്പെൻസ് ഒളിപ്പിച്ച് വെച്ച സരിത എന്ന കഥാപാത്രം വളരെ മികച്ച രീതിയിലാണ് അഞ്ജലി അവതരിപ്പിച്ചത്.

ദൃശ്യം രണ്ടിന്റെ വിജയത്തിന് ശേഷം പ്രേക്ഷകരുടെ വലിയ പിന്തുണ ലഭിച്ച താരം തന്റെ കഷ്ടപ്പാടുകളെ കുറിച്ച് തുറന്ന് പറയുകയാണ് ഇപ്പോൾ. ഇനി അങ്ങോട്ട്‌ നല്ല കഥാപാത്രങ്ങൾ അല്ല തനിക്ക് കിട്ടുന്നതെങ്കിൽപോലും തനിക്ക് അത് ചെയ്യേണ്ടി വരും കാരണം ഒരു പാട് സാമ്പത്തിക പ്രധിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന വ്യക്തിയാണ് താനെന്നും അഞ്ജലി പറഞ്ഞു. തനിക്ക് ഇനിയും അഭിനയിക്കാൻ അവസരം ലഭിച്ചാൽ അതിനുകാരണം ദൃശ്യം രണ്ടായിരിക്കുമെന്നും തന്നെയാണെന്നും അഞ്ജലി പറയുന്നു. നിരവധി സാമ്പത്തിക പ്രശനങ്ങൾ ഉണ്ട് സാമ്പത്തിക പ്രശ്നം മൂലം പലതും നഷ്ടപെട്ടിട്ടുണ്ടെന്നും അഞ്ജലി പറയുന്നു.

വളരെ കഷ്ടപ്പെട്ടാണ് ഇപ്പോൾ ജീവിക്കുന്നത് സിനിമ മാത്രമാണ് ഏക ആശ്രയം. എത്ര കഷ്ടപെട്ടാലും വഴിവിട്ടരീതിയിൽ അഞ്ചരിക്കില്ല. ഒരു അഡ്ജസ്റ്റ് മെന്റിനും തയ്യാറാവില്ലെന്നും അഞ്ജലി പറയുന്നു. തന്നെ അടുത്ത് അറിയാവുന്നവർക്ക് ഇതറിയാമെന്നും അഞ്ജലി പറയുന്നു. സംവിധായകൻ വിളിക്കുമ്പോൾ ഒഴിഞ്ഞ് മാറിയാൽ സിനിമയിൽ അവസരം നഷ്ടപെടുമെന്നെ ഉള്ളു അല്ലാതെ മറ്റൊന്നും സംഭവിക്കില്ല. ചെറിയ വരുമാനം ആണെകിൽ പോലും പ്രാധാന്യം ഉള്ളതോ അല്ലാത്തതോ ആയ റോൾ താൻചെയ്യാറുണ്ടെന്നും അഞ്ജലി നായർ പറയുന്നു.