ആവശ്യപ്പെട്ടാൽ അത്തരം സീനുകൾ ചെയ്യാൻ ഒരു മടിയുമില്ല ; പ്രസക്തിയുള്ള വേഷങ്ങൾ ചെയ്യാൻ തയ്യാറാണെന്ന് നമിത പ്രമോദ്

നിവിൻ പോളിയെ നായകനാക്കി സത്യനന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെ നായികയായി ചലച്ചിത്ര ലോകത്തേക്ക് എത്തിയ താരമാണ് നമിത പ്രമോദ്. മലയാളികളുടെ ഇഷ്ട്ട താരമായ നമിത പ്രമോദ് ടെലിവിഷൻ ഷോയിലൂടെയായിരുന്നു ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്നത്. തീരങ്ങൾ എന്ന ചിത്രത്തിന് ശേഷം സൗണ്ട് തോമ, പുള്ളിപുലിയും ആട്ടിൻകുട്ടിയും, വിക്രമാദിത്യൻ, ചന്ദ്രേട്ടൻ എവിടെയാ തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം മികച്ചപ്രകടനം കാഴ്ചവച്ചു. ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് സാധിച്ചു.

നമിത പ്രമോദ് സിനിമ തെരെഞ്ഞെടുക്കുന്നത് പ്രത്യേക രീതിയിലാണെന്ന് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ ഇതാ ഒരു അഭിമുഖത്തിൽ സിനിമ തെരെഞ്ഞെടുക്കുന്നതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. തനിക്ക് തോന്നുമ്പോഴാണ് സിനിമ ചെയ്യുന്നത്. വെറുതെ ഒരു സിനിമ ചെയ്തിട്ട് കാര്യമില്ലല്ലോ എന്നും താരം ചോദിക്കുന്നു, നേരത്തെ സിനിമയിൽ സജീവമായിരുന്നു ഇപ്പോൾ എന്താണ് സിനിമയിൽ കാണാത്തത് എന്ന അവതാരികയുടെ ചോദ്യത്തിനാണ് നമിത ഈ മറുപടി നൽകിയത്.

തിരക്കഥകൾ നന്നായി വായിച്ചു അതിൽ തന്റെ റോൾ എന്താണെന്നു മനസിലാക്കിയതിനു ശേഷം മാത്രമാണ് താൻ ഓക്കേ പറയാറുള്ളുവെന്നും താരം വ്യക്തമാക്കി. സിനിമയുടെ കഥയാണ് തനിക്ക് പ്രധാനമെന്നും തനിക്ക് കംഫർട്ട് എന്നു തോന്നുന്ന കാര്യം മാത്രമേ താൻ ചെയ്യാറുള്ളുവെന്നും നമിത പറയുന്നു. സീനുകൾ കുറവാണെങ്കിലും അതിന് പ്രസക്തിയുണ്ടെങ്കിൽ അത്തരത്തിലുള്ള വേഷങ്ങൾ ചെയ്യാൻ ഒരു മടിയും ഇല്ലെന്ന് നമിത പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു