ഡാൻസ് പഠിക്കാൻ എന്റെ അടുത്ത് വന്ന കുട്ടികളിൽ പലരും ഗർഭിണിയായി ; തുറന്ന് പറഞ്ഞ് ഉത്തര ഉണ്ണി

ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് യോദ്ധ സിനിമയിലെ സിദ്ധാർത്ഥ ലാമ നായകനായി എത്തിയ ഇടവപ്പാതി എന്ന ചിത്രത്തിൽ നായികയായി മലയാള സിനിമയിലെത്തിയ താരപുത്രിയാണ് ഉത്തര ഉണ്ണി. എന്നാൽ ഇടവപ്പാതി എന്ന ചിത്രം ബോക്സ്‌ഓഫീസ്സ് പരാജയപ്പെട്ടതിനെ തുടർന്ന് പിന്നീട് സിനിമകളിൽ താരം സജീവമായിരുന്നില്ല. സിനിമയിൽ ഇല്ലെങ്കിലും നൃത്ത രംഗത്ത് അമ്മയെ പോലെ ഉത്തര ഉണ്ണി സജീവമാണ്. ടെംപിൾ സ്റ്റെപ് എന്ന പേരിൽ ഡാൻസ് അക്കാദമിയും നിരവധി വിദ്യാർഥികൾ താരത്തിന്കീഴിൽ നൃത്തം അഭ്യസിക്കുന്നുമുണ്ട്.

ലോക് ഡൗൺ കാരണം മുടങ്ങിയ വിവാഹം ഈ അടുത്താണ് നടന്നത്. കഴിഞ്ഞ വർഷമാണ് വിവാഹ നിശ്ചയം നടന്നത് അതിന്റെ ഇടയിൽ കൊറോണ വില്ലനായി എത്തിയെങ്കിലും ഇപ്രാവശ്യം കൊറോണയെ വകവെയ്ക്കാതെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാനിധ്യത്തിൽ വിവാഹം നടത്തുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ ഉത്തര ഉണ്ണി തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. തന്റെ ഡാൻസ് അക്കാദമിയെ കുറിച്ചാണ് താരം ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുന്നത്. തന്റെ ഡാൻസ് അക്കാദമിയിൽ പഠിക്കാൻ വരുന്നവരൊക്കെ ഗർഭിണിയായി എന്നാണ് ഉത്തര ഉണ്ണി പറയുന്നത്. നിരവധി ഗർഭിണിയായ വിദ്യാർത്ഥികൾ തന്റെ കീഴിൽ നൃത്തം അഭ്യസിച്ചിട്ടുണ്ടെന്നും താരം പറയുന്നു.


എട്ട് വർഷത്തോളം കുട്ടികൾ ഇല്ലാതിരുന്ന തന്റെ ഒരു വിദ്യാർത്ഥി തന്റെ ഡാൻസ് ക്‌ളാസിൽ ചേർന്ന് നൃത്തം അഭ്യസിച്ചതിന് ശേഷം കുട്ടികൾ ഉണ്ടായി എന്നും ഉത്തര ഉണ്ണി പറയുന്നു. ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കാപെട്ടിട്ടുണ്ടോ എന്ന് അറിയില്ലഎങ്കിലുംസ്ത്രീകൾ നേരിടുന്ന PMS, PCOD എന്നിങ്ങനെയുള്ള ഗർഭധാരണ പ്രശ്നങ്ങൾ നൃത്തം കൊണ്ട് പരിഹരിക്കാൻ സാധിക്കുമെന്നും അതിന് ഒരു ഉദാഹരണം തന്റെ അമ്മ തന്നെയാണെന്നും താരം പറയുന്നു. ആധുനിക സൗകര്യങ്ങൾ ഇല്ലാത്ത കാലത്ത് വേദനയില്ലാതെ സുഖ പ്രസവമായിരുന്നു തന്റെ അമ്മയുടേത് എന്ന് താരം പറയുന്നു. നൃത്തം വിലപിടിക്കാനാവാത്ത ഒന്നാണെന്നും അതിലൂടെ ഇത്തരം നല്ല കാര്യം നടക്കുന്നത് സന്തോഷമെന്നും ഉത്തര ഉണ്ണി പറയുന്നു.


വിദ്യാർത്ഥികൾ ഗര്ഭിണികളാകുന്നത് കൊണ്ട് തന്റെ അക്കാദമിയിലെ ക്ലാസ്സ്‌ നിർത്തേണ്ടി വന്നിട്ടുണ്ടെന്നും അതുപോലെ തന്നെ ക്രമമല്ലാത്ത ആർത്തവം ഉണ്ടായിരുന്നവർക്കുപോലും അത് മാറിയിടറുണ്ടെന്നും താരം വ്യക്തമാക്കി. ഇതൊക്കെ അറിഞ്ഞു തന്റെ സുഹൃത്തുക്കൾ ഫെർട്ടിലിറ്റി ക്ലിനിക് ആണോ നടത്തുന്നതെന്ന് പറഞ്ഞു തന്നെ കളിയാക്കിയിട്ടുണ്ടെന്നും എന്തൊക്കെയായാലും താൻ ഇപ്പോൾ വളരെ സന്തോഷത്തിലാണെന്നും താരം പറയുന്നു.