സാമ്പത്തിക മുദ്ധിമുട്ട് കാരണമാണ് ‘എ’ പടങ്ങളിൽ അഭിനയിച്ചത് ; തുറന്ന് പറഞ്ഞ് ചാർമിള

മലയാളികളുടെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു സിദ്ധിക്ക് ലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 1994 ൽ പുറത്തിറങ്ങിയ കാബൂളിവാല. ജഗതി ശ്രീകുമാറും ഇന്നസെന്റും തകർത്തഭിനയിച്ച ചിത്രത്തിൽ നായികയായി എത്തിയത് തെന്നിന്ത്യൻ സുന്ദരി ചാർമിളയായിരുന്നു. സിബിമലയിൽ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ധനം എന്ന സിനിമയിലൂടെയാണ് ചാർമിളാ അഭിനയ രംഗത്തെത്തിയതെങ്കിലും കാബൂളിവാല എന്ന ചിത്രത്തോടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. കാബൂളിവാലയിലെ ലൈല എന്ന കഥാപാത്രത്തെ മലയാളികൾ ഇരു കയ്യും നീട്ടി സ്വീകരിച്ചു. അതിനുശേഷം ഏകദേശം മുപ്പത്തിയെട്ടോളം ചിത്രങ്ങളിൽ അഭിനയിച്ച താരം മലയാളത്തിനുപുറമെ കന്നഡ, തമിഴ്, തെലുങ്ക് എന്നിച്ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചു.


അഭിനയത്തിന് പുറമെ നർത്തകി കൂടിയായ താരം സ്റ്റേജ് ഷോകളിലും സജീവ സാന്നിധ്യമായിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കുന്ന കാലത്ത് നടൻ ബാബു ആന്റണിയുമായി പ്രണയത്തിലായിരുന്നതായും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നതായും ചാർമിള വെളിപ്പെടുത്തിയിരുന്നു. ബാബു ആന്റണിയുമായുള്ള പ്രണയ ബന്ധം അവസാനിപ്പിച്ച് 1995 ൽ കിഷോർ സത്യയെ വിവാഹം കഴിക്കുകയും നാല് വർഷങ്ങൾക്ക് ശേഷം ഇരുവരും വിവാഹബന്ധം വേർപ്പെടുത്തുകയും ചെയ്തു. പിന്നീട് 2006 ൽ എഞ്ചിനീയർ രാജേഷിനെ വിവാഹം ചെയ്ത ചാർമിള 2016 ൽ രാജേഷിന് നിന്നും വിവാഹ മോചനം നേടി.

ഒരുകാലത്ത് വെള്ളിത്തിരയിൽ തിളങ്ങി നിന്നെങ്കിലും ജീവിതത്തിൽ താരം നേരിട്ടത് വലിയ പരാജയങ്ങളായിരുന്നു. നല്ല സിനിമകളിലൂടെ പ്രേക്ഷക പ്രീതി നേടിയ തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അഡൽറ്റ് ചിത്രങ്ങളിൽ അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്ന് താരം പറയുന്നു. സിനിമയിൽ നിന്ന് ലഭിച്ചത് മോശം ഇമേജ് മാത്രമാണെന്നും സിനിമയിൽ നിന്ന് ഒന്നും നേടാനായില്ലെന്നും ചാർമിള പറയുന്നു. ഇപ്പോഴും കോളനയിലെ വാടക വീട്ടിലാണ് താനും എന്റെ മകനും താമസിക്കുന്നതെന്നും താരം പറയുന്നു.

നയൻതാരയെ സിനിമയിൽ കൊണ്ട് വന്നത് താനാണെന്നും. നയൻ‌താര ഒരുപാട് സാമ്പത്തിക സഹായം തനിക്ക് ചെയ്തിട്ടുണ്ടെങ്കിലും നയൻതാരയുടെ സിനിമലകളിൽ അവസരം വാങ്ങി നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും ചാർമിള പറയുന്നു. ലോക് ഡൗൺ കാലത്ത് തനിക്ക് എല്ലാ സഹായവും ചെയ്തു തന്നത് ഷകീല ആണെന്നും ചാർമിള പറയുന്നു.