മാറിടം സൂപ്പർ ആണല്ലോ എന്ന് യുവാവ് സൂപ്പർ ആവണമല്ലോ എന്ന് അശ്വതി ശ്രീകാന്ത് ; വൈറലായി താരത്തിന്റെ മറുപടി

റേഡിയോ ജോക്കിയായും, ടെലിവിഷൻ അവതാരകയായും പ്രേക്ഷക പ്രീതിനേടിയ താരമാണ് അശ്വതി ശ്രീകാന്ത്. അശ്വതി ശ്രീകാന്തിന്റെ അവതരണ ശൈലി മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായതാണ് പ്രേക്ഷക പ്രീതി നേടാനുള്ള പ്രധാന കാരണം. മലയാളത്തിലെ ഒട്ടുമിക്ക ചാനലുകളിലും അശ്വതി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ സ്റ്റേജ് ഷോകൾ അവതരിപ്പിച്ചും അശ്വതി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നിരവധി പരിപാടികളിൽ അവതാരകയായി എത്തിയ താരം ആരാധക പിന്തുണയുടെ കാര്യത്തിലും ഒട്ടും പിറകിലല്ല. അവതരണത്തിനു പുറമെ അഭിനയത്തിലും താരം തന്റെ സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ് ഫ്‌ളവേഴ്‌സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴത്തിലൂടെ. ചക്കപ്പഴത്തിൽ ആശാ എന്നകഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളിൽ സജീവമായ താരം തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയാൻ കൂടി വേണ്ടിയാണ് സോഷ്യൽ മീഡിയയെ ഉപയോഗിക്കുന്നത്. സമൂഹത്തിൽ നടക്കുന്ന പല കാര്യങ്ങളെ കുറിച്ചും തന്റെ അഭിപ്രായം അശ്വതി പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിൽ നിരവധി സംഭവങ്ങൾ വാർത്തയിൽ ഇടം നേടിയിട്ടുമുണ്ട്. ഇപ്പോഴിതാ പുതുതായി താരം പങ്കുവച്ച ചിത്രത്തിന് താഴെ മോശം കമന്റിട്ട യുവാവിന് ചുട്ട മറുപടി നൽകിയിരിക്കുകയാണ് താരം.

ഫേസ്‌ബുക്കിൽ കഴിഞ്ഞ ദിവസം അശ്വതി തന്റെ ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിന് താഴെയായി മാറിടം സൂപ്പർ ആണല്ലോ എന്നാണ് യുവാവ് കമന്റ് ചെയ്യ്തത്. എന്നാൽ ആ കമന്റിനെതിരെ ശ്കതമായ ഭാഷയിലാണ് അശ്വതി മറുപടി നൽകിയത്. “സൂപ്പർ ആവണമല്ലോ ഒരു കുഞ്ഞിനെ രണ്ടുകൊല്ലം പാലൂട്ടാൻ ഉള്ളതാണ്. ജീവൻ ഊറ്റിക്കൊടുക്കുന്നത് കൊണ്ട് തന്നെ തങ്ങളുടെ അമ്മയുടേത് ഉൾപ്പടെ തന്നെ സകല പെണ്ണുങ്ങളുടേയും സൂപ്പർ തന്നെ “എന്നയിരുന്നു താരം യുവാവിന് മറുപടി നൽകിയത്. അശ്വതിയുടെ മറുപടിക്ക് നിരവധി ആളുകൾ പിന്തുണയുമായി എത്തി. യുവാവിന്റെ കമന്റും അതിന് അശ്വതി നൽകിയ മറുപടിയും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.