രഹസ്യമായി വീഡിയോ ചാറ്റ് ചെയ്യാൻ സാധികയെ എപ്പോൾ വേണമെങ്കിലും വിളിക്കാം ; തന്റെ പേരിൽ നടക്കുന്ന തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി താരം

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന പട്ടുസാരി എന്ന പരമ്പരയിലൂടെ മിനിസ്‌ക്രിനിൽ എത്തിയ താരമാണ് സാധിക വേണുഗോപാൽ. പട്ടുസാരി എന്ന ഒറ്റ പരമ്പരയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരം കൂടിയാണ് സാധിക. 2012 ൽ പുറത്തിറങ്ങിയ ഓർക്കൂട്ട് ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി ചലച്ചിത്രലോകത്തേക്ക് എത്തുന്നത്. തുടർന്ന് എം ൽ എൽ എ മണിയും പത്താംക്ലാസ് ഗുസ്തിയും, ബ്രെക്കിങ് ന്യൂസ്‌,ഫോറൻസീക്, 369 തുടങ്ങി നിരവധി ചിത്രങ്ങളിൽ സാധിക അഭിനയിച്ചു. സിനിമ സീരിയൽ രംഗത്ത് തിളങ്ങിയ സാധിക മോഡലിംഗ് രംഗത്തും സജീവമാണ്.

ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ച സാധിക വേണുഗോപാൽ സോഷ്യൽ മീഡിയയിലും സജീവമാണ്. സോഷ്യൽ മീഡിയയിൽ തന്റെ വിശേഷങ്ങളും ചിത്രങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. സാമൂഹിക വിഷയങ്ങളിലും തന്റെ അഭിപ്രായങ്ങൾ പറയാൻ മടി കാണിക്കാത്ത താരത്തിന് നിരവധി സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.

മോഡലിംഗ് രംഗത്ത് സജീവമായ താരം തന്റെ ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവെച്ചതിന്റെ പേരിൽ സൈബർ ആക്രമണങ്ങൾക്കും ഇരയായിട്ടുണ്ട്. ഇപ്പോഴിത ആരാധകർക്ക് ഒരു മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് താരം. തന്റെ ഫോട്ടോ ഉപയോഗിച്ച് ചിലർ സമൂഹ മാധ്യമങ്ങളിൽ പണം തട്ടുകയാണെന്നും ഇത്തരം പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്നും താരം മുന്നറിയിപ്പ് നൽകുന്നു. ഹോല എന്ന വീഡിയോ ചാറ്റിംഗ് ആപ്ലിക്കേഷന്റെ പരസ്യത്തിലാണ് സാധികയുടെ ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രഹസ്യ വീഡിയോ ചാറ്റ് ചെയ്യാനായി എപ്പോൾ വേണമെങ്കിലും വിളിക്കാം എന്നെഴുതിയാണ് പരസ്യം നൽകിയിരിക്കുന്നത്. ഇതിനെതിരെയാണ് സാധിക്കയുടെ പ്രതികരണം.


ഫേസ്ബുക്കിലും,ഇൻസ്റ്റഗ്രാമിലും മാത്രമാണ് താനുള്ളതെന്നും മറ്റൊരു ഫ്ലാറ്റ് ഫോമിലും താനില്ലെന്നും തന്റെ പേരിൽ തെറ്റിദ്ധരിപ്പിച്ച് ആരെങ്കിലും നിങ്ങളോട് ചാറ്റ് ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ പൂർണ ഉത്തരവാദി നിങ്ങളായിരിക്കുമെന്നും സാധിക പറയുന്നു. പലരും തന്റെ ഫോട്ടോ ഉപയോഗിച്ച് ഫേക്ക് അകൗണ്ടുകൾ നിർമ്മിക്കുന്നുണ്ടെന്നും അത് വഴി പണം തട്ടാൻ ശ്രമിക്കുന്നുണ്ടെന്നും താരം പറയുന്നു. തന്റെ അകൗണ്ട് ഉപയോഗിക്കുന്നത് സിനിമയുടെ പ്രമോഷനും തന്റെ ചിത്രങ്ങൾ പങ്കുവെയ്ക്കാനും അഭിപ്രായങ്ങൾ എഴുതാനും മാത്രമാണെന്നും സാധിക പറയുന്നു. ആർക്കും മെസേജ് അയക്കുകയോ കാൾ ചെയ്യുകയോ പണം ആവിശ്യപെടുകയോ താൻ ചെയ്യാറില്ലെന്നും താരം പറയുന്നു.

തന്റെ ഫോട്ടോ വച്ച് പല ദേശി സെറ്റുകളിലും പരസ്യങ്ങൾ വരുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്നാൽ അത്തരം പരസ്യങ്ങൾ റിമൂവ് ചെയ്യിപ്പിക്കുന്നതിൽ പരിമിതികൾ ഉണ്ടെന്നും അത്തരം പരസ്യങ്ങൾ കണ്ട് ആരും വഞ്ചിതരാകരുതെന്നും സാധിക പറയുന്നു. ഇത്തരം പരസ്യങ്ങൾക്ക് പിറകെ പോയി ജീവിതം കളയരുതെന്നും ഇതിനൊന്നും താൻ ഉത്തരവാദിയാകില്ലെന്നും താരം മുന്നറിയിപ്പ് നൽകുന്നു.