48 ആം വയസിലും ഈ രണ്ടു കാര്യങ്ങൾ ചെയ്യാനാണ് സമയം ചിലവഴിക്കുന്നത് ; ശരീരത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ദേവി അജിത്തിന്റെ മറുപടി ഇങ്ങനെ

ടെലിവിഷൻ അവതാരകയായി മിനിസ്‌ക്രിനിൽ എത്തിയ താരമാണ് ദേവി അജിത്. നിരവധി പ്രമുഖ ചാനലുകളിൽ താരം അവതാരകയായി പ്രവർത്തിച്ചിട്ടുണ്ട്. 2000 ൽ പുറത്തിറങ്ങിയ മഴ എന്ന ബിജുമേനോൻ ചിത്രത്തിലൂടെയാണ് ദേവി അജിത്ത് മിനി സ്‌ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. അവതാരിക എന്നതിനപ്പുറം മികച്ച നടിയും നർത്തകയുമാണ് ദേവി അജിത്ത്. കലാരംഗത്തിന് അപ്പുറത്ത് മികച്ച ബിസിനസ് കാരിയായ താരം ഇപ്പോൾ ചെന്നൈയിൽ ഫാഷൻ ബ്യുട്ടിക് നടത്തുകയാണ്. സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് നിരവധി പരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട്.


സംവിധായകൻ ശ്യാമപ്രസാദിന്റെ മണൽ നഗരം എന്ന പരമ്പരയിൽ മികച്ച വേഷമാണ് ദേവി അജിത്ത് അവതരിപ്പിച്ചത്. 1922 ലാണ് താരത്തിന്റെ വിവാഹം നടന്നത് നിർമ്മാതാവായ അജിത്തിനെയാണ് താരം വിവാഹം ചെയ്തത്. എന്നാൽ ജയറാം ചിത്രമായ ദികാർ ന്റെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകും വഴിയുള്ള വാഹനാപകടത്തിൽ അജിത്ത് മരണപ്പെടുകയായിരുന്നു. പിന്നീട് വീട്ടുകാരുടെ നിർബന്ധപ്രകാരം ദേവി അജിത്ത് മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു. ആദ്യ വിവാഹത്തിൽ ഒരു മകൾ ഉള്ള വാസുദേവൻ നായർ എന്നയാളെയാണ് താരം പുനർ വിവാഹം ചെയ്തത്.

മഴ, സക്കറിയയുടെ ഗർഭിണികൾ, ഇമ്മാനുവൽ, ട്രിവാൻഡ്രം ലോഡ്ജ്,പെരിച്ചാഴി,കാഞ്ചി,ഒന്നും മിണ്ടാതെ തുടങ്ങിയ ചിത്രത്തിൽ അഭിനയിച്ച താരം രാഷ്ട്രീയത്തിന്റെ കഥപറഞ്ഞ ടി പി 51 എന്ന ചിത്രത്തിൽ ആർ എംപി നേതാവ് ചന്ദ്രശേഖരന്റെ ഭാര്യയായി മികച്ച പ്രകടനം കാഴ്ചവച്ചു. കേരള ലോ അക്കാദമിയിൽ നിന്ന് ബിരുദം നേടിയ താരം മലയത്തിനു പുറമെ തമിഴിൽ തല എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ നൃത്തത്തിനും യോഗയ്ക്കും വേണ്ടിയാണ് താരം കൂടുതൽ സമയം ചിലവഴിക്കാറുള്ളത്. ഫാഷൻ ഡിസൈൻ ബിസിനെസ്സ് ചെയ്യുന്നതിനാൽ തന്നെ മോഡേൺ വസ്ത്രങ്ങളിലാണ് ദേവി അജിത്ത് പ്രേക്ഷകർക്ക് മുൻപിൽ എത്താറുള്ളത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ആരാധകർക്കായി തന്റെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെയ്ക്കാറുണ്ട് ഇപ്പോഴിതാ തന്റെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ആളുകൾ തന്നെ കാണുമ്പോൾ ചോദിക്കുന്നത് എങ്ങനെയാണ് ശരീരം ഇങ്ങനെ മാറ്റമില്ലാതെ സൂക്ഷിക്കുന്നത് എന്നാണ്. ഇപ്പോഴും തന്നെ കണ്ടാൽ പ്രായം തോന്നിക്കില്ലെന്നും ആളുകൾ പറയാറുണ്ട്. പക്ഷെ താൻ പ്രത്യേകിച്ച് ശരീര സൗന്ദര്യത്തിന് വേണ്ടി ഒന്നും ചെയ്യാറില്ലെന്നും ചിലപ്പോ യോഗയും നൃത്തവുമായിരിക്കാം തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്നും താരം പറയുന്നു. ഈ പ്രായത്തിലും താൻ കൂടുതൽ സമയം ചിലവഴിക്കുന്നത് ഈ രണ്ട് കാര്യങ്ങൾ ചെയ്യാനാണ് അതുകൊണ്ടണ്ടാവാം ശരീരം ഇങ്ങനെ ഇരിക്കുന്നതെന്നും താരം പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു