പലപ്പോഴും പിടിവിട്ട് പോകുമായിരുന്നു മമ്മുക്കയാണ് ആ സമയത്തൊക്കെ ധൈര്യം നൽകിയത് ; തുറന്ന് പറഞ്ഞ് സ്മിനു സുജോ

റോഷൻ ആൻഡ്രുസ് സംവിധാനം ചെയ്ത് ജയസൂര്യ നായകനായെത്തിയ 2016 ൽ പുറത്തിറങ്ങിയ സ്കൂൾ ബസ് എന്ന ചിത്രത്തിൽ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മിനിസ്‌ക്രിനിൽ എത്തിയ താരമാണ് സ്മിനു സുജോ. തുടർന്ന് ഞാൻ പ്രകാശൻ എന്ന ചിത്രത്തിൽ ശ്രീനിവാസന്റെ ഭാര്യയായി എത്തി മികച്ച പ്രകടനം കഴിച്ച വച്ച താരം പ്രേക്ഷക പ്രീതി നേടുകയും ചെയ്തു. ആസിഫലി ചിത്രമായ കെട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലും താരം തന്റെ അഭിനയ മികവ് കാഴ്ചവച്ചു. മുൻ കേരള ഹാൻഡ് ബോൾ താരം കൂടിയായ സ്മിനു സുജോ ഇതിനോടകം പത്തോളം സിനിമകളിൽ അഭിനയിച്ചു.


2021 ൽ പുറത്തിറങ്ങിയ പ്രീസ്റ്റ്, നായാട്ട്, ഓപ്പറേഷൻ ജാവ, എന്നി ചിത്രങ്ങളിലും താരം മികച്ച പ്രകടനം കാഴ്ച വച്ചു. നവാഗതനായ തരുൺ മൂർത്തി സംവിധാനം ചെയ്ത ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിൽ സ്മിനു ശ്രദ്ധേയ വേഷത്തിൽ എത്തി. വേലക്കാരിയായും അമ്മയായും ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷക പ്രീതി നേടിയ താരം കൂടിയാണ് സ്മിനു സിജോ. ശ്രീനിവാസൻ തന്റെ കുടുംബ സുഹൃത്താണെന്നും അദ്ദേഹം വഴിയാണ് താൻ സിനിമയിൽ എത്തിയതെന്നും സ്മിനു നേരത്തെ പറഞ്ഞിരുന്നു.

ഇപ്പോഴിതാ പ്രീസ്റ്റിലെ മമ്മൂട്ടിയോടൊപ്പമുള്ള തന്റെ അഭിനയത്തെ കുറിച്ച് താരം മനസ്സുതുറക്കുകയാണ്. മമ്മുട്ടിയോടോപ്പം അഭിനയിക്കാൻ ആദ്യം പേടി ഉണ്ടായിരുന്നെന്നും എന്നാൽ പ്രതീക്ഷിച്ചത് പോലെ മമ്മുക്ക ഗൗരവകരനല്ലെന്ന് മനസിലായതോടെയാണ് തന്റെ പേടി മാറിയതെന്നും താരം പറയുന്നു. ഇത്രയും വലിയൊരാൾ തന്നെ പോലെ ഒരാൾക്ക് നൽകുന്ന പിന്തുണ പറഞ്ഞറിയിക്കാൻ പറ്റാത്തതാണെന്നും താരം പറയുന്നു. മമ്മുക്കയോടൊപ്പം അഭിനയിക്കാൻ സാധിച്ചത് തന്റെ വലിയ ഭാഗ്യമായിട്ടാണ് കാണുന്നതെന്നും സ്മിനു സിജോ പറയുന്നു. മമ്മുക്കയോടൊപ്പം ഡയലോഗ് പറയുക എന്നത് പ്രയാസമുള്ള കാര്യമാണ്.

വലിയ നടൻ മുന്നിൽ നിൽക്കുമ്പോൾ നമുക്ക് അഭിനയിക്കാൻ പോലും പറ്റാത്ത അവസ്ഥ വരുമെന്നും താരം പറയുന്നു. പലപ്പോഴും തന്റെ പിടിവിട്ട് പോകുമായിരുന്നു അപ്പോൾ നന്നായിട്ട് ചെയ്താൽ ആരും ഒന്നും പറയില്ല എന്നു പറഞ്ഞു മമ്മുക്ക ധൈര്യം തരുമായിരുന്നെന്നും താരം പറയുന്നു. മമ്മുക്ക ധൈര്യം തന്നതോടെയാണ് അഭിനയത്തോടുള്ള പേടി മാറിയതെന്നും കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലെ തന്റെ അഭിനയത്തെ മമ്മൂക്ക പ്രശംസിച്ചിരുന്നു വെന്നും താരം പറയുന്നു.