പുറത്ത് പോയി ചെയ്യുന്നതിലും നന്നായി വീട്ടിൽ തന്നെ ചെയ്യുന്നതാണ് കുറച്ച് കൂടി സൗകര്യം ; തുറന്ന് പറഞ്ഞ് കാവ്യാ മാധവൻ

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് കാവ്യാമാധവൻ. നാടൻ പെൺകുട്ടി എന്ന ഇമേജിൽ തിളങ്ങിയ കാവ്യ 1996 ൽ പുറത്തിറങ്ങിയ ആഴകിയ രാവണൻ എന്ന ചിത്രത്തിൽ നടി ഭാനുപ്രിയയുടെ കുട്ടികാലത്തെ അവതരിപ്പിച്ചുകൊണ്ടാണ് സിനിമയിലെത്തുന്നത്. ദിലീപ് നായകനായ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെ നായികയായി എത്തിയതാരം പിന്നീട് മലയാളത്തിലെ മുൻ നിര നടിമാരിൽ ഒരാളായി മാറി. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രം വിജയിച്ചതോടെ കാവ്യാ മാധവൻ ദിലീപ് കൂട്ട് കെട്ടിൽ നിരവധി സിനിമകൾ പിന്നീട് പുറത്തിറങ്ങി. ഇരുവരും ആ സമയത്തെ ഭാഗ്യ ജോഡികൾ എന്നുകൂടി അറിയപ്പെട്ടു.


അഭിനയത്തിന് പുറമെ നർത്തകികൂടിയായ താരം ചെറുപ്പം മുതൽതന്നെ നൃത്തം അഭ്യസിക്കുകയും നിരവധി ടെലിവിഷൻ പരിപാടികളിൽ നൃത്തം അവതരിപ്പിക്കുകയും ചെയ്തിരുന്നു. നീലേശ്വരം സ്വദേശിയായ കാവ്യ മാധവൻ സ്‌കൂൾ കലോത്സവങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. താരത്തിന്റെ കണ്ണുകളും,മനോഹരമായ മുടിയിഴകളുമാണ് പ്രേക്ഷകരെ കാവ്യയിലോട്ട് അടുപ്പിച്ച പ്രധാന ഘടകങ്ങൾ. മീശമാധവൻ, മിഴിരണ്ടിലും, അനന്തഭദ്രം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം 2009 ൽ നാഷണൽ ബാങ്ക് ഓഫ് കുവൈറ്റിൽ സാങ്കേതിക ഉപദേഷ്ട്ടാവായ നിഷാൽ ചന്ദ്രയെ വിവാഹം ചെയ്തു. എന്നാൽ ഇരുവരുടെയും വിവാഹ ജീവിതം ആറു മാസത്തിനകം തകിടം മറിയുകയും കാവ്യ സ്വന്തം വീട്ടിലെത്തുകയും ചെയ്തിരുന്നു. തുടർന്ന് 2016 ൽ നടൻ ദിലീപുമായുള്ള വിവാഹം നടന്നു. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രം മുതൽ ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു. അതിനെ ശരിവയ്ക്കുന്ന തരത്തിലായിരുന്നു വർഷങ്ങൾക്ക് ശേഷമുള്ള ഇരുവരുടെയും വിവാഹം.


നിഷാൽ ചന്ദ്രയുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ട് നിന്ന കാവ്യാ മാധവൻ മലയാള സിനിമയിൽ വീണ്ടും സജീവമായത് വാർത്തകളിൽ ഇടം നേടിയിരുന്നു. തുടർന്ന് ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യാമാധവൻ തന്റെ സിനിമ ജീവിതം എന്നന്നേക്കുമായി അവസാനിപ്പിക്കുകയായിരുന്നു. പിന്നെയും എന്ന മലയാള ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത് ദിലീപ് ആയിരുന്നു ചിത്രത്തിലെ നായകൻ.

വിവാഹത്തിന് ശേഷം സോഷ്യൽ മീഡിയയിൽ നിന്നും താരം അപ്രത്യക്ഷമായിരുന്നു. സോഷ്യൽ മീഡിയ ഉപയോഗിക്കാത്ത ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് കാവ്യ മാധവൻ. കാവ്യാമാധവൻ പ്രേക്ഷകരിൽ നിന്ന് ഏറ്റവും കൂടുതൽ കേട്ടൊരു ചോദ്യം സൗന്ദര്യത്തിന്റെ രഹസ്യം എന്താണ് എന്നതായിരുന്നു. ഇപ്പൊഴിത തന്റെ സൗന്ദര്യരഹസ്യം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. വോക്കിങ്, നൃത്തം, ഉറക്കം അതുപോലുള്ള ചില ജീവിത ശൈലികൾ തനിക്കുണ്ടെന്നും അത് താൻ കൃത്യമായി പാലിച്ചു പോകാറുണ്ടെന്നും താരം പറയുന്നു. താന്റെ ഭക്ഷണത്തിന്റെ കാര്യത്തിലും ഏതാണ്ട് അതുപോലെ തന്നെയാണെന്നും ഡയറ്റ് ഒന്നും ചെയറില്ലെങ്കിലും ഭക്ഷണ കാര്യത്തിൽ സമയനിഷ്ഠ പാലിക്കാറുണ്ടെന്നും താരം പറയുന്നു.


ജിമ്മിൽ പോയി എക്‌സസൈസ് ചെയ്യാൻ ആഗ്രഹമുണ്ടയിരുന്നു ദിലീപേട്ടന്റെ അടുത്ത് കാര്യം പറഞ്ഞപ്പോൾ വീട്ടിൽ തന്നെ ജിം സെറ്റ് ചെയ്യുകയായിരുന്നു. പുറത്ത് പോയി ചെയ്യുന്നതിലും നന്നായി വീട്ടിൽ തന്നെ ചെയ്യുന്നതാണ് കുറച്ച് കൂടി സൗകര്യമെന്ന് തനിക്ക് തോന്നുന്നതായും കാവ്യ പറയുന്നു. സിനിമയിൽ അഭിനയിക്കുമ്പോൾ പുറത്തുള്ള ജിമ്മിലായിരുന്നു പോയിരുന്നത്. ഷൂട്ടിംഗ് കഴിഞ്ഞു വന്നാൽ രണ്ടുദിവസം മുഴുവൻ റസ്റ്റ്‌ എടുക്കുകയും നന്നായി ഉറങ്ങുകയും നന്നായി ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നതായും താരം പറയുന്നു. ഇതൊക്കെ തന്നെയാണ് ഇപ്പോഴും തന്റെ ജീവിത രീതികൾ എന്നും കാവ്യ പറയുന്നു.