വിവാഹപ്രായം പോലും ആയിട്ടില്ലാത്ത തന്നോട് ഇങ്ങനെ പെരുമാറാൻ എങ്ങനെ തോന്നുന്നു ; ഇനി ഇങ്ങനെ ചെയ്യരുത് അപേക്ഷയുമായി അനിഖ സുരേന്ദ്രൻ

മലയാളി പ്രേക്ഷരുടെ പ്രിയപ്പെട്ട ബാലതാരങ്ങളിൽ ഒരാളാണ് അനിഖ സുരേന്ദ്രൻ. സത്യനന്തിക്കാട് സംവിധാനം ചെയ്ത് 2010 ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രത്തിൽ ബാലതാരമായി ചലച്ചിത്ര ലോകത്തേക്ക്കടന്നുവന്ന താരം 2013 ൽ പുറത്തിറങ്ങിയ അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിൽ സേതുലക്ഷ്മി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് കരസ്ഥമാക്കി.


മലയാളത്തിന് പുറമെ തമിഴ് ചിത്രത്തിലും താരം അഭിനയിച്ചു. എന്നൈ അറിന്താൽ, വിശ്വരൂപം എന്നി ചിത്രങ്ങളിൽ അജിത്തിന്റെ കൂടെ ബാലതാരമായി അഭിനയിച്ച അനിഖ മലയത്തിലും തമിഴിലും ഒരുപോലെ തിളങ്ങി. നടി എന്നതിനപ്പുറം മോഡലിംഗ് രംഗത്തും സജീവമായ താരത്തിന് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. അതുകൊണ്ടുതന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും വയറലായി മാറാറുമുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തനിക്ക് വന്ന വിവാഹാഭ്യർത്ഥനായെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. തന്നെ വിവാഹം ചെയ്യാൻ താൽപ്പര്യം ഉണ്ടെന്നും വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ ജീവനൊടുക്കും എന്നു പറഞ്ഞു ഒരു യുവാവ് തന്നോട് സോഷ്യൽ മീഡിയയിൽ വിവാഹാഭ്യർത്ഥന നടത്തി. ഇത് കണ്ട് താൻ പേടിച്ച് പോയെന്നും എന്ത് ചെയ്യണമെന്ന് പോലും അറിയില്ലായിരുന്നെനും താരം പറയുന്നു. വീട്ടിൽ അറിയിച്ചതിന് ശേഷം അവരാണ് തനിക്ക് ധൈര്യം തന്നത് പിന്നീട് ആ വിവാഹാഭ്യർത്ഥന നിരസിക്കുകയായിരുന്നെന്നും താരം പറയുന്നു.


നിരവധി വിവാഹ അഭ്യർത്ഥനകൾ വരാറുണ്ടെങ്കിലും ജീവനൊടുക്കും എന്നൊക്കെ പറയുന്നത് ആദ്യമാണെന്നും ആരും ഇത്തരത്തിൽ പെരുമാറരുതെന്നും അനിഖ പറയുന്നു. വിവാഹ പ്രായം പോലും ആവാത്ത തന്നോട് എങ്ങനെയാണ് ഇത്തരത്തിൽ പെരുമാറാൻ തോന്നുന്നതെന്നും അനിഖ ചോദിക്കുന്നു.