സിനിമയിൽ തുടരണമെങ്കിൽ പല വിട്ട് വീഴ്ചകൾക്കും തയ്യാറാവണമായിരുന്നു ; അത് ചെയ്യാത്തത് കൊണ്ട് സിനിമയിൽ അവസരങ്ങൾ ലഭിച്ചില്ല വെളിപ്പെടുത്തലുമായി താരം

ഒരു കാലത്ത് മലയാളചലച്ചിത്ര രംഗത്ത് തിളങ്ങി നിന്ന താരമായിരുന്നു മിത്ര കുര്യൻ. സാധു മിരണ്ടാൽ എന്ന തമിഴ് ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തെക്ക് കടന്നു വന്ന താരം പതിയെ മലയാളത്തിലും അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ നേടി. മലയാളത്തിൽ വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് താരം അഭിനയിച്ചതെങ്കിലും മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ മിത്രയ്ക്ക് സാധിച്ചു. 2004 ൽ പുറത്തിറങ്ങിയ മോഹൻലാൽ നായകനായെത്തിയ വിസ്മയത്തുമ്പത് എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് മിത്ര കുര്യൻ മലയാള സിനിമയിൽ തന്റെ സാന്നിധ്യമറിയിച്ചത്.


തുടർന്ന് കുഞ്ചോക്കോബോബനും ജയസൂര്യയും കേന്ദ്ര കഥാപാത്രമായിഎത്തിയ ഗുലുമാൽ ദ എസ്‌കേപ്പ് എന്ന ചിത്രത്തിൽ സെറീന മാത്യു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടി. ദിലീപ് നയൻ‌താര ചിത്രമായ ബോഡി ഗാർഡിൽ നയൻതാരയുടെ സുഹൃത്തായി എത്തി നായകനെ സ്വന്തമാക്കുന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മിത്ര മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. ബോഡി ഗാർഡിന്റെ തമിഴ് പതിപ്പിലും മിത്ര തന്നെയാണ് ആ വേഷം ചെയ്തത്.

രാമരാവണൻ, നോട്ട് ഔട്ട്‌, ഉലകം ചുറ്റും വാലിബൻ തുടങ്ങിയ ചിത്രങ്ങളിലും താരം പ്രധാന വേഷങ്ങളിൽ എത്തിയെങ്കിലും എല്ലാ ചിത്രങ്ങളും ബോക്സ് ഓഫീസിൽ വൻ പരാജയം ഏറ്റുവാങ്ങി. കഴിവുള്ള താരമായിരുന്നിട്ടും സഹനടി റോളുകളിലേക്ക് മാത്രമാണ് മിത്രയെ സംവിധായകർ കാസ്റ്റ് ചെയ്തിരുന്നത്. നായികയുടെ നിഴലിൽ അഭിനയിക്കേണ്ടി വന്ന മിത്ര മലയാളത്തിലും തമിഴിലുമായി ഏകദേശം ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ചു. സഹനടി എന്ന പരിവേഷം കാരണം താരത്തിന് സിനിമയിൽ സജീവമാകുവാൻ സാധിച്ചില്ല . 2015 ൽ വില്ല്യം ഫ്രാൻസിസിനെ വിവാഹം ചെയ്തതോടെ സിനിമയിൽ നിന്നും പൂർണമായും താരം മാറി നിൽക്കുകയായിരുന്നു.

മലയാളികളുടെ ലേഡി സൂപ്പർസ്റ്റാർ ആയ നയൻതാരയുടെ അകന്ന ബന്ധുകൂടിയായ മിത്ര നയൻതാരയ്ക്ക് ഒപ്പം തന്നെയാണ് സിനിമയിൽ എത്തിയതെങ്കിലും താരത്തിന് മലയാള സിനിമയിൽ പിടിച്ച് നിൽക്കാൻ സാധിച്ചില്ല. അതിന് കാരണമായി മിത്ര പറയുന്നത് സിനിമ ലോകത്ത് തുടരണമെങ്കിൽ പല വിട്ട് വീഴ്ചകൾക്കും തയ്യാറാവണമായിരുന്നു. എന്നാൽ തനിക്ക് അത്തരം വിട്ടു വീഴുകളോട് താല്പര്യം ഇല്ലാത്തതിനാൽ കിട്ടിയ വേഷങ്ങൾ മാത്രം ചെയ്യുകയായിരുന്നു. അതുകൊണ്ട് തന്നെ സിനിമയിൽ പിടിച്ച് നിൽക്കാൻ തനിക്ക് പറ്റിയില്ലെന്നും താരം പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു