സഹോദരിയുടെ കൂട്ടുകാരിയായിരുന്നു ഉമ, എതിർപ്പുകൾ അവഗണിച്ചാണ് ഞങ്ങൾ ഒളിച്ചോടിയത് ; വിവാഹത്തെ കുറിച്ച് റിയാസ്ഖാൻ പറയുന്നു

സുഖകരം എന്ന മലയാള ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്ന താരമാണ് റിയാസ് ഖാൻ. മലയാളത്തിനു പുറമെ തമിഴ് ഹിന്ദി തുടങ്ങിയ അന്യഭാഷാ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. നിരവധി ചിത്രങ്ങളിൽ വില്ലനായി മികച്ച പ്രകടനം കാഴ്ച്ചവച്ച താരത്തിന് ആരാധകർ ഏറെയാണ്. മോഹൻലാലിനെ നായകനാക്കി 2002 ൽ പുറത്തിറങ്ങിയ ബാലേട്ടൻ എന്ന ചിത്രത്തിൽ വില്ലനായി എത്തിയ താരം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. സൂര്യ നായകനായ ഗജനിയുടെ ഹിന്ദി പതിപ്പിൽ താരം അഭിനയിച്ചു.


ഇപ്പോഴിത തന്റെ ഒളിച്ചോട്ടവും,വിവാഹവും തുടർന്നുള്ള ജീവിതത്തെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് താരം. തമിഴ് ചലച്ചിത്രതാരം ഉമയാണ് റിയാസ്ഖാന്റെ ഭാര്യ. പരസ്പരം അറിഞ്ഞുതുടങ്ങിയത് മുതൽ താനും ഉമയും നല്ല ബന്ധം കാത്തുസൂക്ഷിക്കുകയും പിന്നീട് എപ്പോഴോ അത് പ്രണയമായി മാറുകയുമായിരുന്നുവെന്ന് താരം പറയുന്നു. ഉമയുമായുള്ള ബന്ധത്തെ വീട്ടുകാർ എതിർത്തു ഉമയുടെ വീട്ടിലും എതിർപ്പായിരുന്നു. പക്ഷെ എതിർപ്പുകളെ അവഗണിച്ച് ഒളിച്ചോടിയാണ് തങ്ങൾ വിവാഹിതരായത് റിയാസ്ഖാൻ പറയുന്നു.

തന്റെ സഹോദരിയുടെ കൂട്ടുകാരികൂടിയായിരുന്നു ഉമ തങ്ങളുടെ ഒളിച്ചോട്ടം വളരെ രസകരമായിരുന്നു വെന്നും കടയിലേക്ക് കാസറ്റ് കൊടുക്കാൻ ആണെന്നും പറഞ്ഞ് പുറത്തുപോവുകയും ഉമയെ രജിസ്റ്റെർ മേരേജ് ചെയ്യുകയുമായിരുന്നുവെന്ന് താരം പറയുന്നു. പ്രത്യേകിച്ച് തങ്ങൾക്ക് അന്ന് ജോലിയൊന്നും ഉണ്ടായിരുന്നില്ല എന്നും അതുകൊണ്ട് തന്നെ വളരെ ബുദ്ധിമുട്ടിയായിരുന്നു ജീവിച്ചതെന്നും താരം പറയുന്നു. പിന്നീട് ഒരു കേബിൾ ടിവി നടത്തി അതിൽ നിന്നുള്ള വരുമാനം കൊണ്ട് ജീവിക്കുകയായിരുന്നുവെന്നും അതുകൊണ്ട് തന്നെ കഷ്ട്ടപാട് എന്താന്നെന്ന് തങ്ങൾക്ക് നന്നായി അറിയാം എന്നും താരം പറയുന്നു.

കഷ്ട്ടപാടുകൾക്കിടയിലും തങ്ങൾ നല്ല സന്തോഷത്തോടെയായിരുന്നു ജീവിച്ചത് എന്നും എല്ലാ കാര്യത്തിലും ഉമ നല്ല പിന്തുണയാണ് തനിക്ക് നൽകിയിരുന്നത് എന്നും താരം വ്യക്തമാക്കി. തുച്ഛംമായി കിട്ടുന്ന പണം കൊണ്ട് ഒരു ചുരിദാർ താൻ അന്ന് ഉമയ്ക്ക് സമ്മാനായി നൽകിയിരുന്നു അത് അവളിൽ വലിയ സന്തോഷം ഉണ്ടാക്കിയിരുന്നുവെന്നും താരം പറയുന്നു.
പിന്നീട് തങ്ങൾക്ക് സിനിമയിൽ നല്ല അവസരങ്ങൾ ലഭിച്ചു തുടങ്ങി. എങ്കിലും ഏതു സാഹചര്യത്തിൽ ജീവിക്കാനും തങ്ങൾക്ക് കഴിയുമെന്നും ഒരു ഇന്റർവ്യൂവിൽ താരം പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു