വിവാഹത്തിന് ശേഷം കിട്ടിയ അവസരം മോനിഷ കൊണ്ട് പോയി ; ക്രിസ്തുമതം സ്വീകരിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മാതു

അന്യഭാഷാ ചിത്രങ്ങളിലൂടെ ബാലതാരമായി സിനിമയിലെത്തി പിന്നീട് മലയാളികളുടെ ഇഷ്ട്ടതാരമായി മാറിയ നടിയാണ് മാതു. 1977 ൽ പുറത്തിറങ്ങിയ സന്നദി അപ്പന്ന എന്ന കന്നഡ ചിത്രത്തിലൂടെയാണ് താരം തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. ആദ്യ ചിത്രത്തിൽ തന്നെ കർണ്ണാടക സർക്കാരിൻറെ ആ വർഷത്തെ മികച്ച ബാലതാരത്തിനുള്ള പുരസ്ക്കാരവും മാതു സ്വന്തമാക്കി. 1989 ൽ ആയിരുന്നു മാതു മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്നത്. നെടുമുടി വേണു സംവിധാനം ചെയ്ത പൂരം ആയിരുന്നു താരത്തിന്റെ ആദ്യത്തെ മലയാളചിത്രം.


മമ്മുട്ടി നായകനായെത്തിയ മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായ അമരംമാതുവിന്റെ സിനിമ ജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു. തീരദേശത്ത് താസിക്കുന്ന മത്സ്യബന്ധന തൊഴിലാളികളുടെ കഥപറയുന്ന അമരം എന്ന ചിത്രത്തിൽ മുത്ത് (രാധ) എന്ന പേരിൽ മമ്മൂട്ടിയുടെ മകളായി മികച്ച പ്രകടനം കാഴ്ചവച്ചു. തുടർന്ന് മാട്ടുപ്പെട്ടി മച്ചാൻ, ടോക്കിയോ നഗറിലെ വിശേഷങ്ങൾ, ഉപ്പുകണ്ടം ബ്രദേഴ്‌സ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടി.

അമരം സിനിമയിൽ അഭിനയിക്കുന്നതിന് മുൻപാണ് താരത്തിന്റെ വിവാഹം നടന്നത്. ഡോക്ടർ ആയിരുന്ന ജേക്കബ് നെ വിവാഹം ചെയ്തതോടെ മാതു സിനിമയിൽ നിന്നും വിട്ടു നിന്നു. അതേസമയം വിവാഹ ശേഷം താരം ക്രിസ്തുമതം സ്വീകരിച്ചു എന്നുള്ള വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ മതം മാറിയെന്നത് സത്യമാണെന്നും പക്ഷെ അതിന്റെ കാരണം ഭർത്താവ് അല്ലെന്നും വെളിപ്പെടുത്തി താരം രംഗത്തെത്തിയിരുന്നു. വിവാഹത്തിന് വേണ്ടിയല്ല താൻ മതം മാറിയതെന്നും തന്റെ മനസിനെ ഏറെ വിഷമിപ്പിച്ച ഒരു സംഭവം ഉണ്ടായതിനെ തുടർന്നാണ് താൻ ക്രിസ്തു മതം സ്വീകരിച്ചത് എന്നും താരം പറയുന്നു.

കുട്ടേട്ടൻ എന്ന ചിത്രത്തിന് ശേഷമായിരുന്നു തന്റെ വിവാഹം നടന്നത് വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടു നിന്ന തനിക്ക് തനിക്ക് വീണ്ടും അഭിനയിക്കാൻ കിട്ടിയ അവസരമായിരുന്നു പെരുന്തച്ചൻ എന്ന ചിത്രം. പെരുന്തച്ചനിൽ അവസരം ലഭിച്ചതിൽ ഒരുപാട് സന്തോഷിച്ചെങ്കിലും ഷൂട്ടിംഗ് ആയപ്പോഴേക്കും തന്നെ ഒഴിവാക്കി അതിൽ മോനിഷയ്ക്ക് അവസരം നൽകുകയായിരുന്നു. തനിക്ക് പകരം മറ്റൊരാളെ അഭിനയിപ്പിച്ച സംഭവം തന്നെ സങ്കടപ്പെടുത്തിയെന്നും താരം പറയുന്നു.

വിവാഹത്തിന് ശേഷം കിട്ടിയ വലിയ ഒരു അവസരം നഷ്ടപെട്ടതിൽ താൻ ദുഖിതയായിരുന്നെന്നും ഈ ദുഃഖം മാതാവിനോട് മനം നൊന്ത് പ്രാർത്ഥിക്കുകയും ചെയ്‌തെന്നും താരം പറയുന്നു. ഏറെ നാളത്തെ തന്റെ പ്രാർത്ഥനയ്ക്ക് ഒടുവിൽ അമരത്തിൽ അഭിനയിക്കാൻ അവസരം ലഭിക്കുയും ചെയ്തുവെന്നും അമരത്തിൽ അഭിനയിക്കാനുള്ള അവസരം അറിഞ്ഞതുമുതൽ താൻ ജീസസിന്റെ മകളാണെന്ന് വിശ്വസിക്കുകയും ക്രിസ്തുമതം സ്വീകരിക്കുകയുമായിരുന്നെന്ന് താരം പറയുന്നു. എന്നാൽ ജേക്കപ്പുമായുള്ള വിവാഹബന്ധം മാതു ഇതിനിടയിൽ വേർപെടുത്തുകയും 2018 ൽ വീണ്ടും വിവാഹം കഴിക്കുകയും ചെയ്തിരുന്നു.