രാത്രി പന്ത്രണ്ടിനും മൂന്നിനും ഇടയിൽ യുവാക്കളുടെ എനർജി കൂടും, അത് അറിയുന്നത് കൊണ്ട് പത്ത് മണി കഴിഞ്ഞാൽ ഫോൺ ഓഫ് ചെയ്യും : ലെന പറയുന്നു

ജയരാജ്‌ സംവിധാനം ചെയ്ത് 1998 ൽ പുറത്തിറങ്ങിയ സ്നേഹം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ താരമാണ് ലെന. ജയറാം നായകനായ ഈ ചിത്രത്തിൽ ജയറാമിന്റെ സോഹദരി മണികുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് ലെനയുടെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ആൽബം പാട്ടുകൾ അടക്കി ഭരിച്ച കാലത്ത് നിരവധി ആൽബങ്ങളിൽ ലെന അഭിനയിച്ചു. കൂടാതെ മോഡലിംഗ് രംഗത്തും ലെന സജീവമായിരുന്നു. രണ്ടാം ഭാവം,കൊച്ചു കൊച്ചു സന്തോഷങ്ങൾ,ഇന്ദ്രീയം,ബിഗ്ബി,റോബിൻഹുഡ്. എന്നു നിന്റെ മൊയിതീൻ, മൈബോസ് വിക്രമാദിത്യൻ, സാജൻ ബേക്കറി തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. സഹനടിയായി തിളങ്ങിയ ലെന മലയാളി പ്രേക്ഷകരുടെ ഇഷ്ട തരാം കൂടിയാണ്.


സിനിമയിൽ എത്തിയതിന് ശേഷവും താരം ചില ടെലിവിഷൻ പാരമ്പരകളിലും ആൽബത്തിലും അഭിനയിച്ചിട്ടുണ്ട്. തിരക്കഥകൃത്തായ അഭിലാഷുമായി 2004 ൽ വിവാഹിതയായ താരം സിനിമയിൽ നിന്നും കുറച്ചുകാലം വിട്ടു നിൽക്കുകയും പിന്നീട് വിവാഹബന്ധം വേർപ്പെടുത്തിയതിന് ശേഷം സിനിയമയിൽ സജീവമാവുകയും ചെയ്തു. വിവാഹ ജീവിതത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും താരം ഇതുവരെയും ഒന്നും വെളിപ്പെടുത്തിയിട്ടില്ല. ജീവിതത്തിൽ നേരിടേണ്ടിവന്ന ചില ദുരനുഭവത്തെ കുറിച്ച് മനസുതുറക്കുകയാണ് ലെന.


സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള ഒരു വ്യക്തിയാണ് താനെന്നും അതുകൊണ്ട് തന്നെ എല്ലാവരെയും പോലെ താനും പലപ്പോഴും സൈബർ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നും താരം പറയുന്നു. അപരിചിതമായ പല ഫോൺ കോളുകളും തനിക്ക് വന്നിട്ടുണ്ടെന്നും അതും രാത്രി പന്ത്രണ്ടുമണിക്ക് ശേഷമാണെന്നും ലെന പറയുന്നു.

ഇതിൽ നിന്നും താൻ മനസിലാക്കിയ ഒരു കാര്യം എന്തെന്നു വച്ചാൽ രാത്രി പന്ത്രണ്ടു മണിക്കും മൂന്നു മണിക്കും ഇടയിലാണ് യുവാക്കളുടെ എനർജി ലെവൽ കൂടുന്നത്. ഈ സമയങ്ങളിൽ വിളിക്കുന്നവരിൽ നിന്നും നല്ല വാക്കുകൾ താൻ പ്രതീക്ഷിക്കുന്നില്ല അതുകൊണ്ട് തന്നെ താൻ തന്റെ ഫോൺ രാത്രി പത്തുമണി കഴിഞ്ഞാൻ ഓഫ്‌ ചെയ്ത വയ്ക്കാറാണ് പതിവെന്നും താരം പറയുന്നു.