അഞ്ച് നിർമ്മാതാക്കളുണ്ട് അവർ മാറി മാറി ഉപയോഗിക്കും ; സിനിമയിൽ അവസരം വാഗ്ദാനം ചെയ്തതിനെ കുറിച്ച് ശ്രുതി

മമ്മാസ് സംവിധാനം ചെയ്ത് 2012 ൽ പുറത്തിറങ്ങിയ ചിത്രമാണ് സിനിമ കമ്പനി. യുവാക്കൾക്കിടയിൽ ഏറെ ശ്രദ്ധ നേടാൻ ചിത്രത്തിന് സാധിച്ചു. ഒരു കൂട്ടം യുവാക്കളെ അണിനിരത്തി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പാറു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷക പ്രീതി നേടിയ താരമാണ് ശ്രുതി ഹരിഹരൻ. പിന്നീട് തെക്കു തെക്കൊരു ദേശത്ത്, സോളോ എന്നി ചിത്രങ്ങളിൽ അഭിനയിച്ചതരത്തിന് മലയാള സിനിമയിൽ സജീവമാകുവാൻ സാധിച്ചില്ല. 2013 ൽ പുറത്തിറങ്ങിയ ലൂസി എന്ന ചിത്രത്തിലൂടെ കന്നഡ സിനിമ മേഖലയിലേക്ക് പ്രവേശിച്ച താരം പിന്നീട് നിരവധി കന്നഡ ചിത്രങ്ങളിൽ അഭിനയിച്ചു. ലൂസി എന്ന ചിത്രം താരത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറുകയായിരുന്നു. ഈ ചിത്രത്തിൽ രണ്ട് വേഷങ്ങളിലാണ് താരം പ്രേക്ഷകർക്ക് മുന്നിലെത്തിയത്.


പഠനം പൂർത്തിയാക്കിയതിനുശേഷം മൂന്ന് വർഷം കന്നഡ സിനിമയിലെ നൃത്ത സംഘങ്ങളിൽ സജീവമായിരുന്നു താരം. പാലക്കാട്‌ ആണ് ജനിച്ചതെങ്കിലും പഠിച്ചതും വളർന്നതും ബാംഗ്ലൂരിലായിരുന്നു. സവാരി 2, പ്ലസ്, എ ബി സി, രഹടെ തുടങ്ങി നിരവധി കന്നഡ ചിത്രങ്ങളിൽ താരം അഭിനയിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ സിനിമ മേഖലയിൽ നിന്നും തനിക്കുണ്ടായ മോശം അനുഭവം താരം പ്രേക്ഷകരോട് വെളിപ്പെടുത്തിയിരിക്കുകയാണ്. തന്റെ പതിനെട്ടാം വയസിൽ സിനിമയിൽ അഭിനയിക്കാനുള്ള അവസരം ലഭിച്ചിട്ടും താൻ അത് വേണ്ടെന്ന് വെച്ചിരുന്നെന്നും താരം പറയുന്നു.


തമിഴ് ചലച്ചിത്ര മേഖലയിലെ പ്രമുഖ നിർമ്മാതാവ് തന്നെ വിളിച്ച് കന്നഡയിൽ ഒരു ചിത്രം നിർമ്മിക്കുന്നുവെന്നും അഭിനയിക്കാൻ താല്പര്യമുണ്ടെങ്കിൽ വരണമെന്നും ആവശ്യപ്പെട്ടു. കൂടാതെ അതിൽ അഞ്ചു നിർമ്മാതാക്കൾ ഉണ്ടെന്നും അവർ അവരുടെ ഇഷ്ട്ടത്തിനനുസരിച്ചു മാറി മാറി ഉപയോഗിക്കുമെന്നും പറഞ്ഞു. അതിനുള്ള ശക്തമായ മറുപടി താൻ നൽകിയിരുന്നുവെന്നും തന്റെ കയ്യിൽ ചെരുപ്പുണ്ടെന്നും ഇനിയും ഇക്കാര്യം പറഞ്ഞ് ശല്യം ചെയ്താൽ ചെരുപ്പൂരി അടിക്കുമെന്നും താൻ പറഞ്ഞ് വെന്ന് താരം പറയുന്നു. ഇക്കാര്യ കൊണ്ട് പല തമിഴ് ചിത്രങ്ങളിൽ നിന്നും തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നും താരം പറയുന്നു