ആ അശ്ലീല വീഡിയോയിൽ ഉള്ളത് ഞാനല്ല ; വ്യാജ വീഡിയോ പ്രചരിക്കുന്നതിനെതിരെ പരാതിയുമായി ചലച്ചിത്ര താരം രമ്യ

ആലപ്പുഴ : സോഷ്യൽ മീഡിയയിലും വാട്സാപ്പിലും വ്യാപകമായി പ്രചരിപ്പിക്കുന്ന അശ്ലീല വീഡിയോ തന്റേതല്ലെന്നും തന്റെ മുഖത്തോട് സാമ്യമുള്ള പെണ്കുട്ടിയുടേത് ആണെന്നും കാണിച്ച് ചലച്ചിത്ര താരം രമ്യ സുരേഷ് പോലീസിൽ പരാതി നൽകി. അശ്ലീല ദൃശ്യങ്ങൾക്ക് ഒപ്പം തന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തി വീഡിയോ തന്റേത് ആണെന്ന രീതിയിൽ തെറ്റിദ്ധരിപ്പിച്ചാണ് പ്രചരിപ്പിക്കുന്നതെന്നും രമ്യ സുരേഷ് പറയുന്നു.

കഴിഞ്ഞ ദിവസമാണ് തന്റെ ഒരു സുഹൃത്ത് ഈ വീഡിയോ അയച്ച് തന്നത് തന്റെ പേരിൽ പ്രചരിക്കുന്നു എന്ന് പറഞ്ഞാണ് സുഹൃത്ത് എനിക്ക് അയച്ച് തന്നത്. വീഡിയോ കണ്ടപ്പോൾ താൻ ഞെട്ടി പോയി എന്റെ മുഖത്തോട് നല്ല സാമ്യമുള്ള പെൺകുട്ടിയായിരുന്നു വീഡിയോയിൽ. തന്റെ മുഖ സാദൃശ്യം ഉള്ളത് കൊണ്ട് എന്റെ ചിത്രങ്ങളും വീഡിയോയ്‌ക്കൊപ്പം പ്രചരിപ്പിക്കുന്നുണ്ട്. ഇത് ചെയ്ത ആൾക്ക് അറിയാം ആ വീഡിയോയിൽ ഉള്ളത് താനല്ലെന്ന്. തന്റെ ഫേസ്‌ബുക്കിൽ നിന്നുമാണ് തന്റെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. വീഡിയോ കണ്ടപ്പോൾ എന്റെ കയ്യും കാലും വിറയ്ക്കുകയായിരുന്നു. എന്ത് ചെയ്യണം എന്ന് പോലും അറിയില്ലായിരുന്നു. കുറച്ച് സമയം കഴിഞ്ഞ് ആലപ്പുഴ പോലീസ് സ്റ്റേഷനിൽ വിളിച്ച് കാര്യം പറഞ്ഞു പിന്നെ എസ്പി ഓഫീസിൽ പോയി പരാതി നൽകുകയായിരുന്നെന്നും രമ്യ സുരേഷ് പറയുന്നു,

തന്റെ പേരിൽ ഈ വീഡിയോ എത്ര ദിവസമായി പ്രചരിക്കുന്നു എന്നറിയില്ല. എത്രപേർ കണ്ടെന്നും അറിയില്ല. കണ്ടവരൊക്കെ ഇത് താൻ ആണെന്ന് വിശ്വസിക്കും കാരണം അത്രയ്ക്ക് സാമ്യം ആ പെൺകുട്ടിയുടെ മുഖത്തിനുണ്ട്. എല്ലാവരോടും താനല്ല എന്ന് പറഞ്ഞ് മനസിലാക്കാൻ പറ്റില്ലല്ലോ എന്നും താരം പറയുന്നു. ഈ വീഡിയോ വന്നതിന് ശേഷം തന്റെ സോഷ്യൽ മീഡിയ അകൗണ്ടുകളിലേക്ക് നിരവധി മോശം കമന്റുകൾ വന്നിരുന്നു. എനിക്ക് അത് താനല്ല എന്ന ഉറപ്പുള്ളത് കൊണ്ടാണ് ഇപ്പോഴും പിടിച്ച് നിൽക്കുന്നതും ഇതിനെ നേരിടുന്നതും. ഇത്തരത്തിൽ നിരവധി കേസുകൾ സൈബര്സെല്ലിൽ എത്തിയിട്ടുണ്ടെന്നും. പ്രചരിപ്പിച്ചവർക്കെതിരെ നടപടി എടുക്കുമെന്നുള്ള ഉറപ്പ് പോലീസിന്റെ ഭാഗത്ത് നിന്ന് ലഭിച്ചതായും താരം പറയുന്നു.


നിഴൽ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഞാൻ പ്രകാശൻ തുടങ്ങിയവയാണ് രമ്യ സുരേഷ് അഭിനയിച്ച ചിത്രങ്ങൾ.

അഭിപ്രായം രേഖപ്പെടുത്തു