ദേഹത്ത് കൈവച്ചത് ഇഷ്ടമായില്ല കമലഹാസന്റെ കൈ കാർത്തിക തട്ടി മാറ്റി, കമലഹാസൻ അവസരം മുതലാക്കി ; കാർത്തിക സിനിമ ജീവിതം ഉപേക്ഷിക്കാനുണ്ടായ കാരണം

മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരിൽ ഒരാളാണ് കാർത്തിക 1984 മുതൽ 1989 വരെ മാത്രം ചലച്ചിത്ര മേഖലയിൽ തിളങ്ങി നിന്ന താരത്തിന് ഇന്നും ആരാധകർ ഏറെയാണ്. ബാലചന്ദ്രൻ മേനോൻ സംവിധാനം ചെയ്ത് 1984 ൽ പുറത്തിറങ്ങിയ ഒരു പൈങ്കിളി കഥ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ നർത്തകിയായി എത്തി അഭിനയലോകത്തേക്ക് കടന്നുവന്ന താരം പിന്നീട് മലയാളത്തിലെ ഒട്ടുമിക്ക ചിത്രങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു. അഭിനയിച്ച ചിത്രങ്ങളിലധീകവും മോഹൻലാലിൻറെ നായികയായിട്ടായിരുന്നു കാർത്തിക അഭിനയിച്ചത്. നൃത്തം കൂടാതെ കഥകളിയിലും ടെന്നിസിലും താരം തന്റെ കഴിവ് തെളിയിച്ചിരുന്നു.


താരത്തിന്റ ഹെയർ സ്റ്റെയിലും മനോഹരമായ ചിരിയുമായിരുന്നു പ്രേക്ഷകരെ തരത്തിലേക്ക് അടുപ്പിച്ചത്. ഒരു കാലത്ത് പലരും കാർത്തികയെ റോൾ മോഡലാക്കാൻ മത്സരിച്ചിരുന്നു. താളവട്ടം, സന്മനസ്സുള്ളവർക്ക് സമാധാനം,ദേശാടനക്കിളികൾ കരയാറില്ല, കരിയില കാറ്റുപോലെ, ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ്, ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു.

മലയാളം കൂടാതെ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. കമലഹാസൻ ചിത്രമായ നായകൻ ആയിരുന്നു താരം അഭിനയിച്ച തമിഴ് ചിത്രം. ചലച്ചിത്ര മേഖലയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ഡോക്ടർ സുനില്കുമാറുമായിട്ടുള്ള താരത്തിന്റെ വിവാഹം. വിവാഹത്തോടെ ചലച്ചിത്ര മേഖലയിൽ നിന്നും പൂർണമായി വിട്ടുനിൽക്കുകയായിരുന്നു താരം. എന്നാൽ എന്തുകൊണ്ടാണ് താരം സിനിമയിൽ നിന്നും പൂർണമായും വിട്ടുനിന്നത് എന്നതിന് ഇന്നും വ്യക്തമായ കാരണങ്ങൾ ഇല്ല. അതേസമയം കാർത്തികയ്ക്ക് ഒരു തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ നായകനിൽ നിന്നും മോശമായ രീതിയിലുള്ള അനുഭവം നേരിടേണ്ടി വന്നിരുന്നെന്നും പിന്നീട് കാർത്തിക സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നെന്നും താരത്തിനോട് അടുത്ത് നിൽക്കുന്ന ആളുകൾ വെളിപ്പെടുത്തിയിരുന്നു.

ദേഹത്ത് തൊട്ട് അഭിനയിക്കുന്നത് കാർത്തികയ്ക്ക് ഇഷ്ടമല്ലെന്നും ഒരിക്കൽ കമലാഹാസനോടൊപ്പം ഒരു ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരുന്ന താരത്തിന്റെ തോളിൽ ഷൂട്ടിങ്ങിനിടെ കമലഹാസൻ കൈവയ്ക്കുകയും അത് ഇഷ്ട്ടപ്പെടാത്ത താരം കൈ തട്ടി മാറ്റുകയും ചെയ്തുവെന്നും കമലഹാസൻ അപ്പോൾ തന്നെ സെറ്റിൽ നിന്നും ദേഷ്യത്തോടെ ഇറങ്ങിപോവുകയും ചെയ്തുവെന്നും അണിയറ പ്രവർത്തകർ പറയുന്നു. കുറച്ചു ദിവസങ്ങൾക്കു ശേഷം ഇതേ ചിത്രത്തിന്റെ മറ്റൊരു രംഗത്തിൽ കമലഹാസൻ കാർത്തികയുടെ കരണത്തടിക്കുന്ന ഒരു രംഗം ഉണ്ടായിരുന്നു. ആ രംഗം കമലഹാസൻ ഒരു അവസരമായി എടുത്ത് താരത്തിന്റെ മുഖത്ത് നന്നായി അടിക്കുകയും സംഭവം വലിയ ബഹളം ഉണ്ടാക്കിയതായും അണിയറപ്രവർത്തകർ പറയുന്നു. എന്നാൽ
സിനിമ വിജയിച്ചെങ്കിലും അതോട് കൂടി കാർത്തിക സിനിമയിൽ നിന്നും പൂർണമായി മാറി നിൽക്കുകയും ചെയ്തു.