ഫെമിനിസ്റ്റ് ചിത്രം പങ്കുവെച്ച ചലച്ചിത്ര താരം സുബി സുരേഷിന് നേരെ സൈബർ ആക്രമണം ; ചിത്രം ഡിലീറ്റ് ചെയ്ത് താരം

ഫെമിനിസ്റ്റ് എന്ന തലക്കെട്ടോടെ തന്റെ പുതിയ ചിത്രം പങ്കുവെച്ച ചലച്ചിത്ര താരം സുബി സുരേഷിനെതിരെ സൈബർ ആക്രമണം. ഫെമിനിസ്റ്റുകളെ പരിഹസിച്ചു എന്നാരോപിച്ചാണ് താരത്തിനെതിരെ ഫെമിനിസ്റ്റ് അനുകൂലികൾ സൈബർ ആക്രമണം നടത്തിയത്. ഫെമിനിസ്റ്റ് അനുകൂലികളുടെ പ്രതിഷേധത്തെ തുടർന്ന് സുബി തന്റെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.

ഫെമിനിസ്റ്റുകൾ സാധാരണ കാണപ്പെടുന്ന രീതിയിലുള്ള വസ്ത്രധാരണവും കറുത്ത വലിയ കണ്ണടയും നെറ്റിയിൽ വലിയ പൊട്ടും ധരിച്ച രീതിയിലാണ് സുബി സുരേഷ് ഫെമിനിസ്റ്റ് വേഷത്തെ അനുകരിച്ചത്. എന്നാൽ സ്ത്രീകൾക്ക് വേണ്ടി വാദിക്കുന്നവർ എന്ന് സ്വയം വിശേഷിക്കുന്നവർ തന്നെയാണ് സുബി സുരേഷിനെതിരെ രംഗത്തെത്തിയത്.

നിങ്ങളെ പോലുള്ളവർ ആണ് ഫെമിനിസം എന്നതിനെ കോമാളിത്തരമായി മാറ്റുന്നത് കാലാ കാലങ്ങളായി ദൃശ്യ മാധ്യമങ്ങൾ ചെയ്തു വരുന്നത് തന്നെയാണ് നിങ്ങളും ചെയ്തത് ഫെമിനിസ്റ്റുകൾ എന്ന് പറഞ്ഞിട്ട് പ്രത്യേക വേഷവിധാനങ്ങളും ഇട്ടിട്ടു പരിഹസിച്ചിട്ടു നിങ്ങൾക്കു എന്താണ് ലഭിക്കുന്നത് ഫെമിനിസ്റ്റ് അനുകൂലികൾ ചോദിക്കുന്നു. അതേസമയം നിരവധിയാളുകൾ താരത്തിന് പിന്തുണയുമായി എത്തി. ചിത്രം ഡിലീറ്റ് ചെയ്യേണ്ടി ഇരുന്നില്ല എന്നും അമേരിക്കൻ പ്രസിഡന്റിനെ വരെ പരിഹസിക്കുന്നുണ്ട് പിന്നെയാണോ ഫെമിനിസ്റ്റുകളെ എന്നും ചിലർ ചോദിക്കുന്നു. എന്തായാലും വിവാദങ്ങൾ ഉണ്ടാക്കി ശ്രദ്ധ നേടാൻ താൻ ആഗ്രഹിക്കുന്നില്ല എന്നാണ് എല്ലാവർക്കും സുബി സുരേഷ് നൽകുന്ന മറുപടി.