fbpx
Home CINEMA പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് ചലച്ചിത്രതാരം ഷൈൻ നിഗം

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് ചലച്ചിത്രതാരം ഷൈൻ നിഗം

കൊച്ചി : രാജ്യത്തെ എല്ലാ ജനങ്ങൾക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെ നരേന്ദ്രമോദിക്ക് അഭിവാദ്യം അറിയിച്ച് ചലച്ചിത്രതാരവും അന്തരിച്ച നടൻ അഭിയുടെ മകനുമായ ഷൈൻ നിഗം രംഗത്ത്. ഇന്ത്യയിലെ മുഴുവന്‍ പൗരന്മാര്‍ക്കും വാക്സിന്‍ സൗജന്യമാക്കിയ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ തീരുമാനത്തിന് അഭിവാദ്യങ്ങള്‍ എന്നാണ് ഷൈൻ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്.


ഷൈന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് പിന്തുണയുമായി നിരവധിയാളുകൾ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകുന്നേരത്തോടെയാണ് രാജ്യത്തെ അഭിസംബോധന ചെയ്ത്. വാക്സിൻ വിതരണം ഏറ്റെടുത്തതായും രാജ്യത്തെ പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ സൗജന്യമായി നൽകും എന്നും പ്രഖ്യാപിച്ചത്.

അഭിപ്രായം രേഖപ്പെടുത്തു