സൂപ്പർ ചരക്ക് ക്യാഷ് മുടക്കിയാലും നഷ്ടം വരില്ല, അതെ സുഹൃത്തെ സൂപ്പർ ചരക്കാണ് ; മോശം കമന്റിട്ട യുവാവിന് അഞ്ജു അരവിന്ദിന്റെ കിടിലൻ മറുപടി

മലയാളികളുടെ എക്കാലത്തെയും പ്രിയ താരങ്ങളിൽ ഒരാളാണ് അഞ്ചു അരവിന്ദ്. 1995 ൽ പുറത്തിറങ്ങിയ അക്ഷരം എന്ന ചിത്രത്തിൽ ഉഷ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര ലോകത്തേക്ക് കടന്ന് വന്ന താരം പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി. കൂടാതെ നിരവധി ടെലിവിവിഷൻ പരമ്പരകളിൽ അഭിനയിച്ച താരം നൃത്തത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

പാർവ്വതി പരിണയം, സുന്ദരി നീയും സുന്ദരൻ ഞാനും, സ്വപ്ന ലോകത്തെ ബാലഭാസ്‌ക്കരൻ, അലിബാബയും ആറരക്കള്ളൻമാരും, ദോസ്ത്ത് തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ച താരം തമിഴ്, കന്നഡ ചലച്ചിത്ര മേഖലയിലും സജീവമായിരുന്നു. സിനിമയിൽ നിന്ന് മാറി നിൽക്കവേ 2002 ൽ താരം വിവാഹിതയാവുകയും തുടർന്ന് സിനിമ ജീവിതം പൂർണമായും ഉപേക്ഷിക്കുകയുമായിരുന്നു. എന്നാൽ ആദ്യ വിവാഹം പരാജയമായതോടെ 2004 വിവാഹബന്ധം വേർപ്പെടുത്തുകയായിരുന്നു.

പിന്നീട് മറ്റൊരു വിവാഹം കഴിച്ച താരം വർഷങ്ങൾക്ക് ശേഷം മോഹൻലാൽ ചിത്രത്തിൽ അഭിനയിച്ച് വീണ്ടും അഭിനയ ലോകത്ത് സജീവമാകുകയായിരുന്നു. പിന്നീട് ദിലീപ് ചിത്രമായ ശൃങ്കാര വേലനിലും, അവതാരം, പത്തേമാരി, സ്വർണ്ണ കടുവ, നിത്യ ഹരിത നായകൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച് തന്റെ തിരിച്ചുവരവ് ഗംഭീരമാക്കി. സിനിമയിൽ സജീവമായ താരം സോഷ്യൽ മീഡിയ ഫ്ലാറ്റ്‌ഫോമുകളിലും സജീവമാണ്. യുട്യൂബിൽ ഫുഡീസ് ബഡി എന്ന ചാനലിൽ പുതിയ വിഭവങ്ങളുമായും താരം എത്താറുണ്ട്. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച യുട്യൂബ് വീഡിയോയ്ക്ക് താഴെ യുവാവ് പോസ്റ്റ് ചെയ്ത കമന്റും അതിന് താരം നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറലാവുന്നത്.

സൂപ്പർ ചരക്ക് കാശ് നഷ്ട്ടം വരില്ല എന്നാണ് അഞ്ജുവിന്റെ വീഡിയോയ്ക്ക് താഴെയായി യുവാവ് കമന്റ് ചെയ്തത്. എന്നാൽ യുവാവിന്റെ വായടപ്പിക്കുന്ന മറുപടിയാണ് അഞ്ജു നൽകിയത്. നിങ്ങളുടെ അമ്മയെയും പെങ്ങളെയും പോലെ തന്നെ സൂപ്പർ ചരക്കാണ് താനും എന്നായിരുന്നു താരത്തിന്റെ മറുപടി. എന്തായാലും നല്ല മറുപടി നൽകാൻ സാധിച്ചു എന്ന തലകെട്ടോടുകൂടി അതിന്റെ സ്ക്രീൻ ഷോട്ടും കൂടി താരം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

കുറച്ച് ദിവസം മുൻപ് ടെലിവിഷൻ താരമായ അശ്വതി ശ്രീകാന്തിനും ഇത്തരത്തിലൊരു അനുഭവം ഉണ്ടാവുകയും അതിന് അശ്വതി നൽകിയ മറുപടി വാർത്തകളിൽ ഇടം നേടുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് അഞ്ജു അരവിന്ദിനും സമാന രീതിയിലുള്ള അനുഭവമുണ്ടായത്.