വിവാഹത്തിന് മുൻപ് ഭർത്താവ് രണ്ടിൽ ഏതാ വേണ്ടത്‌ എന്ന് ചോദിച്ചു ; ഭർത്താവിനെ കുറിച്ച് തുറന്ന് പറഞ്ഞ് രംഭ

വിനീതിന്റെ നായികയായി മലയാള ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച് പ്രേക്ഷകരുടെ ഇഷ്ട്ടതാരമായി മാറിയ തെന്നിന്ത്യൻ താര സുന്ദരിയാണ് രംഭ. ഒക്കട്ടി അടുക്കും എന്ന തെലുങ്ക് ചിത്രത്തിലൂടെ തന്റെ അഭിനയജീവിതത്തിന് തുടക്കം കുറിച്ച താരം പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായി ശ്രദ്ധ നേടി. 1992 ൽ സർഗ്ഗം എന്ന വിനീത് ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരം പിന്നീട് ചമ്പകുളത്തച്ഛൻ, സിദ്ധാർത്ഥ, ക്രോണിക്കൽ ബാച്ചിലർ, കൊച്ചിരാജാവ്, മയിലാട്ടം, കബഡി കബഡി തുടങ്ങിയ മലയാള ചിത്രങ്ങളിലും നായിക വേഷത്തിലെത്തി അമ്പരപ്പിച്ചു.


മയിലാട്ടം എന്ന ജയറാം ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് രംഭ പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ താരത്തിന് സാധിച്ചു. തമിഴ് ചലച്ചിത്രമേഖലയിൽ നിരവധി പ്രമുഖ നടന്മാരുടെ കൂടെ അഭിനയിച്ച രംഭ ഭോജ്പൂരി ഭാഷയിലും അഭിനയിച്ചിട്ടുണ്ട്. ബിസിനെസ്‌കാരനും ശ്രീലങ്കൻ സ്വദേശിയുമായ യുവാവിനെ 2010ൽ വിവാഹം കഴിച്ച താരം സിനിമാ ജീവിതം പൂർണമായും ഉപേക്ഷിക്കുകയായിരുന്നു. ലാന്യ, സാഷ, ശിവിൻ മൂന്നുമക്കളും ഭർത്താവും അടങ്ങുന്ന താരം കുടുബത്തോടെ ന്യൂയോർക്കിലാണ് ഇപ്പോൾ താമസിക്കുന്നത്.

സിനിമയിൽ നിന്നും വിട്ടു നിന്നെങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും രംഭ ആരാധകർക്കായി പങ്കുവെയ്ക്കാറുമുണ്ട്. ഇക്കഴിഞ്ഞ ദിവസമാണ് താരത്തിന്റെ നാല്പത്തിയഞ്ചാം പിറന്നാൾ ആഘോഷിച്ചത്. പിറന്നാൾ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ പിറന്നാൾ ദിനത്തിൽ താരം തന്റെ ഭർത്താവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടിയത്.

വിവാഹത്തിന് മുൻപ് സിനിമ വേണോ ജീവിതം വേണോ എന്നാണ് അദ്ദേഹം തന്നോട് ചോദിച്ചത് സിനിമ വേണമെന്ന് പറഞ്ഞിരുന്നെങ്കിൽ ഇപ്പോഴും ജനിച്ച നാട്ടിൽ തുടരമായിരുന്നു അദ്ദേഹം ജോലി ഉപേക്ഷിക്കുമായിരുന്നു പക്ഷെ താൻ ജീവിതം മതി എന്ന് പറഞ്ഞത് കൊണ്ട് ജനിച്ച നാട് വിട്ട് ഇങ്ങോട്ട് ചേക്കേറേണ്ടി വന്നു. പലപ്പോഴും സിനിമ മതി എന്ന് പറഞ്ഞാൽ മതിയായിരുന്നു എന്ന് താൻ ആലോചിക്കാറുണ്ടെന്നും രംഭ പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു