കുടുംബം എന്ന കെട്ടുപാടിനോട് താല്പര്യമില്ല,മോഹൻലാലിനെ ഒരുപാട് ആഗ്രഹിച്ചിരുന്നു ; വിവാഹത്തെ കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി

അഭിനയ മികവുകൊണ്ട് മലയാളികളുടെ മനം കവർന്ന താരമാണ് ലക്ഷ്മി ഗോപാല സ്വാമി. മമ്മൂട്ടി നായകനായി 2000 ൽ പുറത്തിറങ്ങിയ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്ന് വന്ന താരം തുടർന്ന് മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ മുൻനിര നായകന്മാരുടെ നായികയായി മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിൽ സഹനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടാൻ ലക്ഷ്മി ഗോപാലസ്വാമിക്ക് സാധിച്ചു.


നടി എന്നതിനപ്പുറം നർത്തകിയും മോഡലുമായ താരം നിരവധി അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിച്ച് ശ്രദ്ധനേടി. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ജയറാം ചിത്രത്തിലാണ് തന്റെ നൃത്തം ചെയ്യാനുള്ള കഴിവ് പ്രേക്ഷകർക്ക് മുന്നിൽ തെളിയിച്ചത്. കീർത്തി ചക്ര,വാമന പുരം ബസ് റൂട്ട്,ക്രിസ്ത്യൻ ബ്രോതെര്സ്‌, ഒരു ഇന്ത്യൻ പ്രണയ കഥ തുടങ്ങി നിരവധി ചിത്രങ്ങളിൽ ലക്ഷി ഗോപാലസ്വാമി മികച്ച പ്രകടനം കാഴ്ചവെച്ചു.


സിനിമയിൽ സജീവമാകുകയും പിന്നീട് സിനിമയിൽ നിന്ന് മാറി നിൽക്കുകയും ചെയ്ത താരം ഇതുവരെ വിവാഹിതയായിട്ടില്ല എന്നതാണ് ശ്രദ്ധേയം. വിവാഹ ആലോചനകൾ ഒരുപാട് വന്നെങ്കിലും താരം വിവാഹത്തിന് തയ്യാറായിരുന്നില്ല. എന്നാൽ വിവാഹം കഴിക്കാത്തതിന്റെ കാരണം താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു. സിനിമയിൽ താൻ ഏറെ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്ന നടൻ ഉണ്ടെന്നും അദ്ദേഹത്തെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നതായും താരം പറയുന്നു. എന്നാൽ അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞുപോയതാണെന്നും ലക്ഷ്മി പറയുന്നു. ആ നടന്റെ പേര് തുറന്ന് പറയാനും ലക്ഷ്മി മടി കാണിച്ചില്ല.


മോഹൻലാൽ എന്ന വ്യക്തിയെയായിരുന്നു താൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ചതെന്നും. മോഹൻലാലിനോട് എന്തോ ആത്മബന്ധം തോന്നിയിട്ടുണ്ടെന്നും താരം പറയുന്നു. എന്നാൽ ഓരോരുത്തർക്കും ഓരോന്ന് പറഞ്ഞിട്ടുണ്ടെന്നും അതേ നടക്കുകയുള്ളൂവെന്നും താരം പറയുന്നു. തന്നെ കുറിച്ച് കൂടുതൽ പറയുകയാണെങ്കിൽ ഒരു പാട് ആഗ്രഹങ്ങളൂം ലക്ഷ്യങ്ങളും ഉള്ള ഒരാളാണ് താനെന്നും അതിനിടയിൽ കുടുംബത്തെ കുറിച്ച് ഓർത്തില്ല എന്നും താരം പറയുന്നു.


തനിക്ക് യോജിച്ച ഒരു വ്യക്തിയെ ഇതുവരെ കണ്ടിട്ടില്ല കുടുംബമെന്ന കെട്ടുപാടുകൾക്കിടയിൽ ജീവിക്കാൻ തനിക്ക് താല്പര്യ ഇല്ല എന്നും ഓരോ കാര്യവും അതിന്റെ സമയമാകുമ്പോൾ നടക്കുമെന്നും താരം പറയുന്നു. നല്ലൊരു നർത്തകി ആകണം എന്നായിരുന്നു തന്റെ ആഗ്രഹം അത് സാധിച്ചുവെന്നും താരം പറയുന്നു.