മോഹൻലാലിനേക്കാളും പ്രതിഫലം വാങ്ങിയ താരം, പരാജയപ്പെട്ട രണ്ട് വിവാഹങ്ങൾ ; അംബികയുടെ ജീവിതം ഇങ്ങനെ

ഒരു കാലത്ത് മലയാള ചലച്ചിത്ര മേഖലയിൽ സജീവമായിരുന്ന താരമാണ് അംബിക. 1978 ൽ തന്റെ ചലച്ചിത്ര ജീവിതം ആരംഭിച്ച തരത്തിന് പിന്നീട് നിരവധി സിനിമകളിൽ അഭിനയിക്കാനും മലയാളി പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടാനും സാധിച്ചു. 1978 ൽ പുറത്തിറങ്ങിയ അവൾ വിശ്വസ്‌തയായിരുന്നു എന്ന ചിത്രത്തിലൂടെയാണ് അംബിക തന്റെ അഭിന ജീവിതം ആരംഭിക്കുന്നത്. തുടർന്ന് വീരഭദ്രൻ, അഗ്നിപർവതം, അമ്മയും മകളും,തീക്കടൽ, കാക്കോത്തി കാവിലെ അപ്പൂപ്പൻ താടികൾ, ആമയും മുയലും തുടങ്ങി നിരവധി ചിത്രങ്ങളിൽ അംബിക അഭിനയിച്ചു.


മലയാളത്തിനു പുറമെ ചില അന്യഭാഷാ ചിത്രങ്ങളിലും താരം തന്റെ സാനിധ്യം അറിയിച്ചു.
വിക്രം കാതൽ പരിസു, കാക്കിസട്ടൈ സകല കലാ വല്ലഭൻ, ഉയർന്ത ഉള്ളം തുങ്ങിയ തമിഴ് ചിത്രങ്ങളിൽ അഭിനയിച്ച് തമിഴ് സിനിമാ പ്രേക്ഷകരുടെ മനസിലും അംബിക സ്ഥാനം നേടി. സിനിമയിൽ സജീവമായ കാലത്തായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. 1988 ൽ വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പൗരനായ പ്രേംകുമാറിനെയാണ് അംബിക വിവാഹം ചെയ്തത്. എന്നാൽ ഈ വിവാഹ ബന്ധം അധികനാൾ നീണ്ട് നിന്നില്ല. വർഷങ്ങൾക്ക് ശേഷം ഇരുവരും വേർപിരിഞ്ഞു.


ആദ്യ വിവാഹത്തിലെ പരാജയത്തിന് ശേഷം അംബിക വീണ്ടും വിവാഹിതയാവുകയും ചെയ്തു. എന്നാൽ അംബികയുടെ ദാമ്പത്യ ജീവിതം അവിടെയും പരാജയമായിരുന്നു. രണ്ടാം വിവാഹ ബന്ധവും വേർപിരിഞ്ഞ താരം സിനിമയിൽ നിന്നും ആ സമയത്ത് വിട്ട് നിന്നിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം ‘അമ്മ വേഷങ്ങളിലൂടെ അംബിക വീണ്ടും സജീവമാകുകയായിരുന്നു. മോഹൻലാൽ മമ്മുട്ടി തുടങ്ങി നിരവധി സൂപ്പർ താരങ്ങളുടെ നായികയായി അഭിനയിച്ച അംബികയുടെ പ്രേക്ഷകരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു എന്ന പ്രത്യേകതയും അംബികയ്ക്ക് സ്വന്തമാണ്.


വിവാഹ ബന്ധങ്ങൾ പരാജയമായെങ്കിലും രണ്ട് വിവാഹങ്ങളിലായി താരത്തിന് രണ്ട് മക്കളും ഉണ്ടായിരുന്നു. ആദ്യ ഭർത്താവിൽ രണ്ട് മക്കൾ ഉണ്ടെന്ന് താരം നേരത്തെ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ആദ്യ വിവാഹത്തിന് ശേഷം വിദേശത്തേക്ക് പറന്ന അംബികയെ കുറിച്ച് ആർക്കും യാതൊരു വിവരവുമുണ്ടായിരുന്നില്ല. പിന്നീട് വിവാഹ ബന്ധം വേര്പടയൂത്തിയതിനു ശേഷമാണ് താരം വീണ്ടും സിനിമയിൽ സജീവമായത്.

മോഹൻലാലിൻറെ നായികയായി ഇരുപത്തിയൊന്നാംനൂറ്റാണ്ടിൽ മികച്ച പ്രകടനം കാഴ്ച്ച വച്ച താരം മോഹൻലാലിനേക്കാളും പ്രതിഫലം വാങ്ങിയിരുന്നതായി ഒരിക്കൽ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. അമ്മവേഷങ്ങളിലൂടെ സിനിമയിലും സീരിയലിലും അംബിക ഇപ്പോഴും സജീവമാണ്. ചെന്നൈയിൽ മക്കൾക്കൊപ്പം സ്ഥിരതാമസമാക്കിയ അംബിക തമിഴ് സിനിമ സീരിയൽ മേഖലയിലും സജീവമാണ്.