ഭർത്താവുമായുള്ള ബന്ധം ഉപേക്ഷിച്ചതിന് ശേഷമാണ് കുഞ്ഞുണ്ടായത്, അവകാശം ചോദിച്ച് ആരും വരേണ്ട ; ചലച്ചിത്രതാരം രേവതിയുടെ ജീവിതത്തിൽ സംഭവിച്ചത്

മലയാളി സിനിമ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് രേവതി. ഒട്ടനവധി മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച താരം വ്യത്യസ്തത വേഷങ്ങളിൽ അഭിനയിച്ച് പ്രേക്ഷക പ്രീതി നേടി. മോഹൻലാൽ നായകനായി എത്തിയ കിലുക്കം എന്ന ചിത്രത്തിലെ രേവതിയുടെ കഥാപാത്രത്തെ മലയാളികൾ മറന്ന് കാണില്ല. മലയാളത്തിന് പുറമെ നിരവധി അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന് നിരവധി ആരാധകരെ സ്വന്തമാക്കാൻ സാധിച്ചു. കാറ്റത്തെ കിളിക്കൂട് എന്ന മോഹൻലാൽ ചിത്രത്തിലൂടെയായിരുന്നു താരം തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.


കാക്കോത്തികാവിലെ അപ്പൂപ്പൻ താടി എന്ന ചിത്രത്തിൽ കാക്കോത്തിയായുള്ള താരത്തിന്റെ അഭിനയവും ചെറുപ്പത്തിൽ തന്നെ നാടോടികളുടെ കയ്യിൽ അകപ്പെട്ട് വീടും വീട്ടുകാരെയും പിരിഞ്ഞു ജീവിക്കുന്ന താരത്തിന്റെ അഭിനയപ്രകടനം പ്രേക്ഷകരെ തരത്തിലേക്ക് പ്രേക്ഷകരെ കൂടുതൽ അടുപ്പിച്ചു. അതുപോലെ തന്നെയായിരുന്നു മോഹൻലാൽ ചിത്രമായ കിലുക്കം. പ്രായത്തെ മറികടന്നുകൊണ്ട് ബുദ്ധി സ്ഥിരതയില്ലാത്ത കഥാപാത്രമായും താരം തിളങ്ങി.


നന്ദനം, രാവണപ്രഭു, വരവേൽപ്പ്, ദേവാസുരം, കൃഷ്ണ പക്ഷികൾ, അനന്ദ ഭദ്രം, വൈറസ്സ് തുടങ്ങിയ നിരവധി മലയാചിത്രങ്ങളിൽ അഭിനയിച്ച താരം ഇപ്പോഴും സിനിമയിൽ സജീവമാണ്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു സംവിധായകനായ സുരേഷ് മേനോനുമായുള്ള താരത്തിന്റെ വിവാഹം നടന്നത്. സിനിമയിൽ തിളങ്ങിയ രേവതിക്ക് പക്ഷെ ദാമ്പത്യ ജീവിതത്തിൽ തിളങ്ങാനായില്ല. വിവാഹത്തിന് ശേഷം സുരേഷ് മേനോനുമായുള്ള സൗന്ദര്യ പിണക്കങ്ങൾ താരത്തിന്റെ കുടുംബ ജീവിതത്തെ വലിയ രീതിയിൽ ബാധിച്ചു. ഒരുതരത്തിലും സുരേഷ് മേനോനുമായി ഒത്തുപോകാതെ ആയതോടെ രേവതി വിവാഹ ബന്ധത്തിൽ നിന്നും മോചനം നേടുകയായിരുന്നു. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഭാഗികമായി വിട്ടുനിന്ന രേവതി വിവാഹ മോചനത്തിന് ശേഷം സിനിമയിൽ സജീവമാകുകയായിരുന്നു.


രേവതിയുടെ വിവാവഹവും തുടർന്നുള്ള വിവാഹ മോചനവും സിനിമാ ലോകത്ത് വലിയ ചർച്ചയായിരുന്നു. വിവാഹ മോചനത്തിന് ശേഷമാണ് രേവതി അമ്മയാകുന്നത്. ഭർത്താവുമായുള്ള ബന്ധം വേർപെടുത്തിയതിന് ശേഷം ഒരു പെൺകുഞ്ഞിന് ജന്മം നൽകിയ രേവതിയെ കുറിച്ച് നിരവധി വാർത്തകൾ അന്ന് മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നിരുന്നു. വിവാഹ ബന്ധം വേർപ്പെടുത്തിയ താരത്തിനെ കുറിച്ചും മകളെ കുറിച്ചും മാത്രമായിരുന്നു പലരും ചർച്ച ചെയ്തത്. പാപ്പരാസികൾ പല കഥയും എഴുതി പിടിപ്പിച്ചതോടെ മകളെ കുറിച്ച് തുറന്ന് പറഞ്ഞ് രേവതി രംഗത്തെത്തിയിരുന്നു. വിവാഹ മോചനത്തിന് ശേഷമാണ് കുഞ്ഞുണ്ടായതെങ്കിലും അത് തന്റെ രക്തത്തിൽ പിറന്ന കുഞ്ഞ് തന്നെയാണെന്ന് പറഞ്ഞാണ് രേവതി വിമർശകരുടെ നാവടപ്പിച്ചത്.


ജീവിതത്തിന്റെ ഏകാന്തതയിൽ തനിക്ക് ഒരു കൂട്ടുവേണെന്നു തോന്നിയപ്പോൾ കൂടെ കൂട്ടിയതാണ് തന്റെ കുഞ്ഞിനെ എന്നും ആരും അവകാശം ചോദിച്ചു വരേണ്ടതില്ലയെന്നും രേവതി അന്ന് പ്രതികരിച്ചിരുന്നു. കൂടാതെ കുഞ്ഞിന്റെ പിതാവിനെ കുറിച്ച് താരം ഇതുവരെ ഒന്നും വെളിപ്പെടുത്തിയിട്ടില്