പതിനെട്ടാം വയസിൽ ടിവിയിൽ കണ്ടാണ് ശരത് ഇഷ്ടപെട്ടത്. വിവാഹ ദിവസമാണ് താൻ ശരത്തിനെ കാണുന്നത് ; വിവാഹത്തെ കുറിച്ച് ആശ ശരത്ത് പറയുന്നു

കുങ്കുമപൂവ് എന്ന പരമ്പരയിൽ പ്രൊഫസർ ജയന്തിയായി എത്തിയ താരത്തെ പ്രേക്ഷകർ അത്രപെട്ടന്നൊന്നും മറന്നുകാണില്ല. ആദ്യമായി അഭിനയിച്ച പരമ്പരയിലൂടെ തന്നെ പ്രേക്ഷക പ്രീതി നേടിയെടുത്ത താരമാണ് ആശ ശരത്ത്. പിന്നീട് നിരവധി പരമ്പരകളിൽ തന്റെ കയ്യൊപ്പ് ചാർത്തിയ താരം ലാൽ കേന്ദ്ര കഥാപാത്രമായി എത്തിയ സക്കറിയയുടെ ഗര്ഭിണികൾ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് ചുവട് വച്ചു. പിന്നീട് നിരവധി ചിത്രങ്ങളിൽ നടിയായും അമ്മയായും മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാൽ ദൃശ്യം എന്ന മോഹൻലാൽ ചിത്രത്തിൽ ഐ ജി ഗീതപ്രഭാകർ എന്ന കഥാപാത്രമായി മികച്ച അഭിനയം കാഴ്ചവെച്ചതോടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ദൃശ്യം രണ്ടിലും അതേ കഥാപാത്രമായി തുടരുവാനും താരത്തിന് സാധിച്ചു.

ദൃശ്യം എന്ന ചിത്രത്തിന് മികച്ച സഹനടിക്കുള്ള പുരസ്ക്കാരം നേടുവാൻ താരത്തിന് സാധിച്ചു. ചെറുപ്പത്തിൽ തന്നെ അമ്മയുടെ പാത പിന്തുടർന്ന താരം നൃത്തത്തിൽ സജീവമായിരുന്നു. ഭാരതനാട്ട്യത്തിൽ പ്രാവിണ്യം പുലർത്തിയ താരം പിന്നീട് നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. സിനിമയിൽ നേരത്തെ തന്നെ അവസരം ലഭിച്ചെങ്കിലും മതാപിതാക്കൾക്കു താൽപ്പര്യംമില്ലാത്തതിനാൽ ആ ചിത്രത്തിൽ നിന്നും താരത്തിന് പിന്മാറേണ്ടിവന്നു.

ദുബായിൽ ബിസ്സിനെസ്സുക്കാരനായ ശരത്തിനെ വിവാഹം കഴിച്ച താരം തുടർന്ന് സിനിമയിൽ സജീവമായി. അനുരാഗ കരിക്കിൻ വെള്ളം, ബഡി, വർഷം, കിങ് ലയർ, ആടുപുലിയാട്ടം തുടങ്ങിയ ചിത്രങ്ങളിൽ മലയാളത്തിലെ മുൻനിര നായകൻ മാരുടെ കൂടെ അഭിനയിക്കാനും ആശ ശരത്തിന് സാധിച്ചു. ഇപ്പോൾ സ്വന്തമായി നൃത്തവിദ്യാലയമുള്ള താരത്തിന് ഏകദേശം മൂവായിരം വിദ്യാര്ഥികളുണ്ട്.

സോഷ്യൽ മീഡിയയിലും സജീവമായ താരം ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും കുടുമ്പത്തെകുറിച്ചും മനസുതുറക്കുകയാണ്. ഇന്നത്തെപോലെയായിരുന്നില്ല അക്കാലത്തെ വിവാഹമെന്ന് താരം പറയുന്നു . വിവാഹത്തിന്റെ അന്നായിരുന്നു താനും ശരത്തും ആദ്യമായി കണ്ടതെന്നും വിവാഹനിശ്ചയത്തിനുപോലും നമ്മൾ നേരിട്ട്കണ്ടില്ലയെന്നും അധികവും കത്തുകളിലൂടെയും മറ്റുമാണ് സംസാരിച്ചുകൊണ്ടിരുന്നതെന്നും താരം പറയുന്നു. തന്റെ പതിനെട്ടാം വയസിൽ ടിവിയിലെ തന്റെ പരിപാടികണ്ടു ഇഷ്ട്ടപെട്ടാണ് ശരത്ത് വിവാഹാലോചനയുമായി വന്നതെന്നും താരം പറയുന്നു.