പ്രശസ്ത സിനിമ സീരിയൽ താരം കെ.റ്റി.എസ് പടന്നയിൽ അന്തരിച്ചു

തൃപ്പൂണിത്തുറ : പ്രശസ്ത ചലച്ചിത്രതാരം കെ.റ്റി.എസ് പടന്നയിൽ അന്തരിച്ചു എറണാകുളം കടവന്ത്രയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. പ്രായാധിക്യം കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്നു.

നാടകങ്ങളിലൂടെയാണ് ശ്രദ്ധ നേടിയ പടന്ന ഹാസ്യതാരമായാണ് മലയാള സിനിമയിൽ എത്തുന്നത്. സിനിമകൾക്ക് പുറമെ സീരിയലിലും അഭിനയിച്ച പടന്ന സിനിമയിൽ അവസരം കുറഞ്ഞതിനെ തുടർന്ന് തൃപ്പൂണിത്തുറയിൽ കട നടത്തിയിരുന്നു.