രാജ് കുന്ദ്രയുടെ ഓഫീസിൽ രഹസ്യ അറ കണ്ടെത്തി പോലീസ്, എല്ലാം വെളിപ്പെടുത്തുമെന്ന് നടിയും മോഡലുമായ ഗഹന

മുംബൈ : അശ്ലീല ചിത്രങ്ങൾ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ ശില്പ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ ഓഫീസിൽ രഹസ്യ അറ കണ്ടെത്തിയതായി പോലീസ്. അന്വേഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് രാജ് കുന്ദ്രയുടെ ഓഫീസിനകത്തെ രാജ് കുന്ദ്രയ്ക്ക് മാത്രം അറിയാവുന്ന രഹസ്യ അറ കണ്ടെത്തിയത്.

രഹസ്യ അറയ്ക്കുള്ളിൽ നിന്ന് നിരവധി രേഖകൾ പോലീസ് പിടിച്ചെടുത്തു കൂടാതെ നിരവധി മോഡലുകളുടെയും പെൺകുട്ടികളുടെയും നഗ്ന്ന ഫോട്ടോകൾ ഉൾപ്പെടെയുള്ളവയും പോലീസ് പിടിച്ചെടുത്തവയിൽ പെടുന്നു. അശ്ലീല ചിത്രങ്ങൾ വഴി ലഭിക്കുന്ന പണം രാജ് കുന്ദ്ര ബിറ്റ് കോയിൻ ഉൾപ്പടെയുള്ള ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിച്ചതായി വ്യക്തമാക്കുന്ന രേഖകളും പൊലീസിന് ലഭിച്ചു.

രാജ് കുന്ദ്ര അന്വേഷണവുമായി സഹരിക്കാത്തതിനാൽ രാജ് കുന്ദ്രയുടെ ഓഫീസ് ജീവനക്കാരെ സാക്ഷികളാക്കാനാണ് പോലീസ് നീക്കം. ഓഫീസ് ജീവനക്കാർ സാക്ഷികളാകാൻ സമ്മതം അറിയിച്ചതായും വാർത്തകൾ പുറത്ത് വരുന്നുണ്ട്. അതേസമയം നേരത്തെ അശ്ലീല ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നടിയും മോഡലുമായ ഗഹന വസിഷ്ഠയെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവിശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്ന. എന്നാൽ സ്ഥലത്ത് ഇല്ലെന്ന് കാണിച്ച് ഇവർ ഹാജരായില്ല. അശ്ലീല ചിത്രം നിർമ്മിച്ചതുമായി ബന്ധപ്പെട്ട് തനിക്കറിയാവുന്ന കാര്യങ്ങൾ എല്ലാം വെളിപ്പടുത്തുമെന്നും ഗഹന വ്യക്തമാക്കി.