എല്ലാം കഴിഞ്ഞപ്പോൾ സരിതയെ ഉപേക്ഷിച്ചു അതെ അവസ്ഥയിൽ മേതിൽ ദേവികയും ; വിവാഹ ബന്ധം വേർപ്പെടുത്തണമെന്ന് ആവിശ്യപ്പെട്ട് മേതിൽ ദേവിക കോടതിയിൽ

തിരുവനന്തപുരം : ചലച്ചിത്രതാരവും കൊല്ലം എംഎൽഎ യുമായ മുകേഷുമായുള്ള വിവാഹ ബന്ധം വേർപെടുത്തുന്നതായി നർത്തകിയും അഭിനയത്രിയുമായ മേതിൽ ദേവിക. എട്ട് വർഷത്തെ മുകേഷുമായുള്ള ദാമ്പത്യ ജീവിതത്തിനാണ് ഇതോടെ തിരശീല വീഴുന്നത്. വിവാഹ ബന്ധം വേർപെടുത്തുന്നതിനായി മേതിൽ ദേവിക കോടതിയെ സമീപിച്ചിരിക്കുകയാണ്.

മുൻ ഭാര്യ സരിതയുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയാണ് മുകേഷ് 2013 ൽ മേതിൽ ദേവികയെ വിവാഹം ചെയ്തത്. പാലക്കാട് സ്വദേശിയായ യുവാവുമായുള്ള ബന്ധം വേർപെടുത്തിയ മേതിൽ ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്.
സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് തുടക്കക്കാരനായ മുകേഷ് സരിതയെ വിവാഹം ചെയ്യുന്നത്. നീണ്ട വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും വിവാഹ ബന്ധം വേർപ്പെടുത്തിയത്. മുകേഷിനെ കുറിച്ച് അടുത്ത കാലത്ത് നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു അതിന് പിന്നാലെയാണ് മേതിലുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തുന്നു എന്നുള്ള വാർത്ത പുറത്ത് വന്നത്.

മേതിൽ ദേവികയുടെയും മുകേഷിന്റെയും വിവാഹ മോചന വാർത്ത വന്നതോടെ മുകേഷിനെതിരെ രൂക്ഷമായ വിമർശനമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ഉയരുന്നത്. എല്ലാം കഴിഞ്ഞപ്പോൾ സരിതയെ ഉപേക്ഷിച്ചു അതെ അവസ്ഥ തന്നെയാണ് മേതിൽ ദേവിക്കും സംഭവിച്ചതെന്നും പ്രേക്ഷകർ പറയുന്നു. മുകേഷുമായുള്ള വിവാഹ മോചനം നേടിയ സമയത്ത് കോടതി വരാന്തയിൽ സരിത കുഴഞ്ഞ് വീണതും വാർത്തയായിരുന്നു. തന്നെക്കാളും 21 വയസ് പ്രായം കുറവുള്ള മേതിലിനെയാണ് മുകേഷ് രണ്ടാം വിവാഹം ചെയ്തത്.

പാലക്കാട്‌ രാമനാഥപുരം മേതില്‍ കുടുംബാംഗമായ ദേവിക ഭരതനാട്യം കലാകാരികൂടിയാണ്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഉസ്‌താദ്‌ ബിസ്‌മില്ലാ ഖാന്‍ പുരസ്‌ക്കാരം നേടിയിട്ടുള്ള ദേവിക നാടക അക്കാദമി പുരസ്‌ക്കാര ജേതാവ് കൂടിയാണ്. കേരള കലാമണ്ഡലത്തില്‍ നൃത്താധ്യാപികയായും സേവമനുഷ്ടിച്ചിട്ടുണ്ട്. സംഗീത നാടക അക്കാദമിയിൽ പ്രവർത്തിക്കുമ്പോഴാണ് മുകേഷുമായി മേതിൽ പരിചയപ്പെടുന്നതും പിന്നീട് വിവാഹം ചെയ്യുന്നതും.