മുസ്ലിമിന്റെ പേരും ചാത്തന്റെ കോലവും ; റിമ കല്ലിങ്കൽ പങ്കുവെച്ച ചിത്രത്തിനെതിരെ വിമർശനം

മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരിലൊരാളാണ് റിമാ കല്ലിങ്കൽ. മികച്ച അഭിനേത്രി എന്ന നിലയിൽ ഏറെ ശ്രദ്ധനേടിയെ താരം നിരവധി ഹിറ്റ്‌ ചിത്രങ്ങളാണ് മലയാളികൾക്ക് സമ്മാനിച്ചത്. മമ്മൂട്ടി, ഫഹദ് ഫാസിൽ, ആസിഫലി, കുഞ്ചാക്കോ ബോബൻ, ദിലീപ് തുടങ്ങിയ നായകന്മാരുടെകൂടെ അഭിനയിച്ച് ഏറെ ശ്രദ്ധനേടുവാൻ താരത്തിന് സാധിച്ചു. 2009 ൽ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലൂടെയാണ് താര തന്റെ അഭിനയജീവിതമാരംഭിച്ചത്. പിന്നീട് അങ്ങോട്ട് നിരവധി അവസരങ്ങളായിരുന്നു താരത്തെ തേടിയെത്തിയത്. നീലത്താമര, കമ്മത്ത് ആൻഡ് കമ്മത്ത്, ഹാപ്പി ഹസ്ബൻസ്, കേരള കഫെ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ റിമ കല്ലിങ്കൽ അഭിനയിച്ചു.

കുട്ടിക്കാലം മുതലെ നൃത്തത്തിൽ സജീവമായിരുന്ന താരം നിരവധി സ്റ്റേജുകളിൽ നൃത്തം അവതരിപ്പിച്ച് കൈയ്യടി നേടിയിട്ടുണ്ട്. നിദ്ര, ഇന്ത്യൻ റുപ്പി, ഹസ്ബൻഡ് ഇൻ ഗോവ, ചിറകൊടിഞ്ഞ കിനാവുകൾ തുടങ്ങിയവയാണ് താരത്തിന്റെ പ്രധാന ചിത്രങ്ങൾ. 2013ൽ സംവിധായകൻ ആഷിക്കബുവുമായി വിവാഹിതയായ താരം പിന്നീട് ചലച്ചിത്രമേഖലയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോഴും സജീവമായ താരം സാമൂഹിക വിഷയങ്ങളിൽ തന്റെ നിലപാടുകൾ വ്യക്തമാക്കി രംഗത്തെത്താറുണ്ട്. പല്ലപ്പോഴും സൈബർ ആക്രമണങ്ങൾക്കും താരം വിധേയാമായിട്ടുണ്ട്.

അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ കഴിവുതെളിയിച്ച താരത്തിന് നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രത്തിനെതിരെ വന്ന കമന്റ്‌ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. റിമയും ആഷിക് അബുവും വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്നതിനിടയിൽ പകർത്തിയ ചിത്രങ്ങൾ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ആഷിക് അബു പകർത്തിയ റിമയുടെ ചിത്രങ്ങൾക്ക് താഴെയാണ് വിമർശനങ്ങൾ ഉയർന്നത്.

കുട്ടി നിക്കറും ഷർട്ടുമായിരുന്നു താരത്തിന്റെ വേഷം. മുസ്ലിമിന്റെ പേരും ചാത്തന്റെ കോലവും എന്നായിരുന്നു ഈ ചിത്രത്തിന് താഴെ ഒരു യുവാവ് നൽകിയ കമന്റ്‌. എന്നാൽ ഇതിനെതിരെ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല . നിരവധി അശ്ലീല കമന്റുകളും താരത്തിന്റെ ചിത്രത്തിന് താഴെ ചിലർ പങ്കുവെച്ചിട്ടുണ്ട്.