ഒന്നിൽ കൂടുതൽ കെട്ടിയാൽ എയ്ഡ്‌സ് വരും അനുമോളെ, അതെന്താ ആണുങ്ങൾക്ക് വരില്ലേ ; അശ്ലീല കമന്റിന് അനുമോളുടെ കിടിലൻ മറുപടി

ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായ താരമാണ് അനുമോൾ. കഥാപാത്രങ്ങളിൽ വ്യത്യസ്തത കൊണ്ടുവരാൻ അനുമോൾ ശ്രമിക്കാറുണ്ട്. മലയാള സിനിമാമേഖലയിലെ ആക്ടിങ് ജീനിയസ് എന്നാണ് താരം അറിയപ്പെടുന്നത്. റോക്സ്റ്റർ, ചായില്യം, ഇവൻ മേഘരൂപൻ അകം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും വെടിവഴിപാട് എന്ന ചിത്രത്തിലെ അഭിസാരികയുടെ വേഷമാണ് കൂടുതൽ ശ്രദ്ധ നേടിയത്. ഒപ്പം തന്നെ അമീബ എന്ന ചിത്രത്തിൽ ശ്കതമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മികച്ച പ്രകടനം കാഴ്ചവയ്ക്കുവാൻ താരത്തിന് സാധിച്ചു.

കാസര്ഗോട്ടെ എൻഡോസൾഫാൻ വിഷയത്തെ ആസ്പദമാക്കി ചിത്രീകരിച്ച പത്മിനി എന്ന ചിത്രത്തിലെ അഭിനയവും ഏറെ ശ്രദ്ധേയമായിരുന്നു. സ്വപ്ന കഥാപാത്രമൊന്നും തനിക്കില്ല എന്നും അതുകൊണ്ട് സ്വപ്നങ്ങൾ കാണാൻ തനിക്ക് ഭയമാണെന്നും ജീവിതമിപ്പോൾ താൻ വിചാരിച്ച പോലെതന്നെയാണ് മുന്നോട്ട്പോകുന്നതെന്നും ഒരു ഇന്റർവ്യൂവിൽ താരം പറയുകയുണ്ടായി.

അനുയാത്ര എന്നപേരിൽ സ്വന്തമായൊരു യുട്യൂബ് ചാനൽ കൂടി താരത്തിനുണ്ട്. ഡ്രൈവിംഗ് ആണ് താരത്തിന്റെ പ്രധാന വിനോദങ്ങളിൽ ഒന്ന്. അതുകൊണ്ട് തന്നെ ബുള്ളറ്റ്, ജീപ്പ് തുടങ്ങിയ വാഹനങ്ങൾ താരം തന്നെ ഡ്രൈവ് ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ പങ്കുവയ്ക്കാറുണ്ട്. അതേസമയം തനിക്കെതിരെ വരുന്ന കമന്റുകൾക്ക് മറുപടിയും നൽകാറുണ്ട്.

കഴിഞ്ഞ ദിവസം ബിരിയാണി സിനിമയിലെ ചില ചിത്രങ്ങൾ അനുമോൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തിരുന്നു. എന്നാൽ ഇതിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. എയ്ഡ്‌സ് വരും അനുമോളെ ഒന്നിൽ കൂടുതൽ കെട്ടിയാൽ സയൻസ് അണ് എന്നായിരുന്നു ഒരാൾ അനുമോളുടെ ചിത്രത്തിന് നൽകിയ കമന്റ്. ഈ കമന്റിന് അനുമോൾ നൽകിയ മറുപടിയാണ് ശ്രദ്ധ നേടിയത്. എയ്ഡ്‌സ് എന്താ ആണുങ്ങൾക്ക് വരില്ലേ എന്നായിരുന്നു താരം തിരിച്ചു യുവാവിനോട് ചോദിച്ചത്. നിരവധിപേർ അനുമോളുടെ കമന്റിന് അനുകൂലിച്ച് രംഗത്തെത്തി.