ചലച്ചിത്ര താരം മിയയുടെ പിതാവ് ജോർജ് ജോസഫ് അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര താരം മിയയുടെ പിതാവ് ജോർജ് ജോസഫ് (75) അന്തരിച്ചു. ന്യുമോണിയ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഒരാഴ്ച മുൻപാണ് ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ജോർജ് ജോസഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. മൃദദേഹം പാലാ കാർമൽ ആശുപത്രിയിൽ സൂക്ഷിരിക്കുകയാണ്. ബുധനാഴ്ച ഉച്ച കഴിഞ്ഞ് പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ സംസ്കാരം നടത്തുമെന്ന് കുടുംബം അറിയിച്ചു.