കാർ പുഴയിലേക്ക് മറിഞ്ഞ് ചലച്ചിത്രതാരവും സുഹൃത്തും കൊല്ലപ്പെട്ടു

മുംബൈ : കാർ പുഴയിലേക്ക് മറിഞ്ഞ് ചലച്ചിത്രതാരവും സുഹൃത്തും കൊല്ലപ്പെട്ടു. മറാത്തി ചലച്ചിത്രതാരം ഈശ്വരി ദേശ്പാണ്ഡെയും സുഹൃത്ത് ശുഭം ഡാഡ്ഗെയുമാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചയോടെ ആർപോറ ഗ്രാമത്തിലാണ് അപകടം നടന്നത്. ഇരുവരും സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ട്ടപെട്ട് പുഴയിലേക്ക് മറിയുകയായിരുന്നു.

പുഴയിലേക്ക് മറിഞ്ഞ കാറിൽ നിന്നും ഇരുവർക്കും പുറത്തിറങ്ങാനായില്ല. ചലച്ചിത്രതാരത്തിന്റെ സുഹൃത്താണ് കാർ ഓടിച്ചിരുന്നത്. ഡ്രൈവിങ്ങിനിടെ സുഹൃത്ത് ഉറങ്ങിയതാണ് അപകടകരമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അടുത്ത മാസം വിവാഹനിശ്ചയം നടക്കാനിരിക്കെയാണ് ഈശ്വരി ദേശ്പാണ്ഡ കാറപകടത്തിൽ കൊല്ലപ്പെട്ടത്.