അച്ഛനെയും, അമ്മയെയും അവിടെ നിന്ന് മാറ്റി നിർത്തിയ ശേഷമാണ് കാവ്യാമാധവൻ ഉമ്മ വെയ്ക്കാൻ തയ്യാറായത് ; കാവ്യയെ കുറിച്ച് സംവിധായകൻ

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയതരമാണ് കാവ്യ മാധവൻ. 1991 മുതൽ ചലച്ചിത്ര മേഖലയിൽ സജീവമായ താരം നിരവധി ഹിറ്റ് ചിത്രങ്ങളാണ് മലയാളികൾക്ക് സമ്മാനിച്ചത്. പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു താരം തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. കുട്ടികാലം മുതൽ നൃത്തത്തിൽ സജീവമായ താരം അറിയപ്പെടുന്ന നർത്തകി കൂടിയാണ്. നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചെങ്കിലും 1999 ലെ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന എന്ന ദിലീ ചിത്രത്തിൽ നായികയായതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

മലയാളത്തിലെ ഒട്ടുമിക്ക നടന്മാരുടെകൂടെയും അഭിനയിച്ച താരം മികച്ച നടിക്കുള്ള പുരസ്‌ക്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ഒരുകാലത്ത് ദിലീപ് കാവ്യ കൂട്ടുകെട്ടിലെ സിനിമകൾ മികച്ച വിജയം നേടിയിട്ടുണ്ട്. താരത്തിന്റെ കണ്ണുകളും ശാലീന സൗന്ദര്യവുമാണ് പ്രേക്ഷകരെ കൂടുതൽ ആകർഷിച്ചത്. 2009 ൽ ബസ്സിനസ്സുകാരനായ നിഷാൽ ചന്ദ്രനെ വിവാഹം ചെയ്തുവെങ്കിലും ആ ബന്ധം വേർപെടുത്തി വീണ്ടും സിനിമയിൽ സജീവമായ താരം 2018 ൽ ദിലീപുമായി വിവാഹിതയായി സിനിമ ജീവിതം ഉപേക്ഷിക്കുകയായിരുന്നു. ഏറെ വിവാദങ്ങൾക്ക് ശേഷമാണ് ദിലീപ് കാവ്യാ വിവാഹം നടന്നത്.

കാവ്യയെകുറിച്ചുള്ള സംവിധായകൻ കമലിന്റെ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അഴകിയരാവണൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട കാവ്യ. ഭാനുപ്രിയയുടെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടായിരുന്നു ചിത്രത്തിൽ കാവ്യ അഭിനയിച്ചത്. അന്ന് ലൊക്കേഷനിൽ വച്ചുണ്ടായ ചില രംഗങ്ങളെ കുറിച്ചാണ് സംവിധായകൻ കമൽ പറയുന്നത്. കാവ്യ അഭിനയിക്കാൻ വന്ന ആദ്യദിവസം വെണ്ണിലാ ചന്ദനകിണ്ണം എന്ന പാട്ടിൽ മമ്മുട്ടിയുടെ കുട്ടികാലം അവതരിപ്പിച്ച കുട്ടിക്ക് കാവ്യ ഒരു ഉമ്മ കൊടുക്കുന്ന രംഗം ഉണ്ടായിരുന്നു വെന്നും എന്നാൽ ഒരു കാരണവശാലും ആദ്യം കാവ്യ അതിനുതയ്യാറായില്ല എന്നും സംവിധായകൻ പറയുന്നു. ഒടുവിൽ സ്വന്തം അച്ചനെയും അമ്മയെയും പോലും ഒഴിവാക്കികൊണ്ടായിരുന്നു ആ രംഗം ഷൂട്ട്‌ ചെയ്തതെന്നും അദ്ദേഹം പറയുന്നു.