ത്രീഡി സിനിമാ ചിത്രീകരണത്തിന്റെ പേരിൽ ചലച്ചിത്ര സംവിധായകൻ വിനയൻ പണം തട്ടിയെടുത്തതായി പരാതി

ചേർത്തല : ത്രീഡി സിനിമാ ചിത്രീകരണത്തിന്റെ പേരിൽ ചലച്ചിത്ര സംവിധായകൻ വിനയൻ പണം തട്ടിയെടുത്തതായി പരാതി. ആലപ്പുഴ സ്വദേശിയാണ് പരാതി നൽകിയത്. ത്രീഡി സിനിമയുടെ പേരിൽ ഒന്നരക്കോടി രൂപ തട്ടിയെടുത്തതായാണ് പരാതിയിൽ പറയുന്നത്.

ഹോട്ടൽ വ്യവസായി വിൻ ബാബു നൽകിയ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. തുടർന്ന് കോടതി കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണ ചുമതല ഏറ്റെടുത്തു.