എല്ലാം അറിഞ്ഞുകൊണ്ടാണ് രണ്ടാം കെട്ടുകാരനെ വിവാഹം ചെയ്തത്, അദ്ദേഹം വഞ്ചിച്ചിട്ടില്ല ; ഭർത്താവിനെ കുറിച്ച് തുറന്ന് പറഞ്ഞ് ചലച്ചിത്രതാരം അനന്യ

2008 മുതൽ ചലച്ചിത്രമേഖലയിൽ സജീവമായ താരമാണ് അനന്യ. വി കെ പ്രകാശ് സംവിധാനം ചെയ്ത പോസിറ്റീവ് ആണ് താരത്തിന്റെ ആദ്യ ചിത്രം. പിന്നീട് ഒരു സ്മാൾ ഫാമിലി, ഇത് നമ്മുടെ കഥ,നാടോടിമന്നൻ, സീനിയേഴ്സ്,കുഞ്ഞളിയൻ, തോംസൺ വില്ല തുടങ്ങിയ ചിത്രങ്ങളിൽ നായികയായി അഭിനയിച്ച് പ്രേക്ഷകർ പ്രീതി നേടിയെടുക്കുവാൻ താരത്തിന് സാധിച്ചു. മലയാളത്തിന് പുറമെ മറ്റ് അന്യഭാഷാ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനായ ഭ്രമം ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളതെങ്കിലും മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിച്ചു.

സിനിമയിൽ നല്ല അവസരങ്ങൾ വന്നു തുടങ്ങിയപ്പോൾ വിവാഹംപോലും താരം മാറ്റിവച്ചിരുന്നു. എന്നാൽ വിവാഹശേഷം താരത്തിന്റെ ജീവിതത്തിലുണ്ടായ വിവാദങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് അനന്യ. വീട്ടുകാരുടെ എതിർപ്പോടെയാണ് താരം ആഞ്ജനേയനെ വിവാഹം കഴിച്ചത്. വിവാഹശേഷം താരത്തിനും ഭർത്താവിനുമെതിരെ നിരവധി ഗോസിപ്പുകളും പ്രചാരണങ്ങളും നടന്നിരുന്നു.

ആഞ്ജനേയന്റത് രണ്ടാം വിവാഹം ആയതുകൊണ്ടുതന്നെ പലതരത്തിലുള്ള വിമര്ശനങ്ങളാണ് താരത്തിനെതിരെയുണ്ടായിരുന്നത്. എന്നാൽ താൻ ആഞ്ജനേയനെകുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിഞ്ഞുകൊണ്ടാണ് അദ്ദേഹത്തെ വിവാഹം ചെയ്തതെന്നും ആഞ്ജനേയൻ തന്നെ വഞ്ചിച്ചിട്ടില്ലെന്നും താരം പറയുന്നു.

മാതാപിതാക്കളുടെ എതിർപ്പുകൾ ഇപ്പോഴും മാറിയിട്ടില്ലെങ്കിലും അവരെ കാണാൻ താൻ ഇടയ്ക്കൊക്കെ പോകറുണ്ടെന്നും താരം പറയുന്നു. ആഞ്ജനേയനുമൊത്തുള്ള ജീവിതത്തിൽ താൻ വളരെ സന്തോഷവതിയാണെന്നും താരം പറയുന്നു. മറ്റുള്ളവരുടെ ജീവിതത്തിലെ കുറ്റങ്ങളും കുറവുകളേയും കണ്ടുപിടിച്ചു ഗോസിപ്പുണ്ടാക്കുന്നവരോട് തനിക്കൊന്നും പറയാനില്ലെന്നും താരം പറയുന്നു.