ഈ വയസിൽ നിനക്ക് ഇതെല്ലാം ആവശ്യമാണോ ; അനിഖ സുരേന്ദ്രന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് വിമർശനവുമായി ആരാധകർ

ബാലതാരമായി ചലച്ചിത്ര രംഗത്തെത്തിയ താരമാണ് അനിഖ സുരേന്ദ്രൻ. അഭിനയിച്ച കഥാപാത്രങ്ങളിലൂടെ മലയാളി സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിച്ചു. മലയാളത്തിന് പുറമെ തമിഴിലും മികച്ച പ്രകടനം കാഴ്‌ചവെച്ച താരത്തിന് ആരാധകരും നിരവധിയാണ്.


മമ്മുട്ടി നായകനായെത്തിയ ഭാസ്കർ ഡി റാസ്കൽ എന്ന ചിത്രത്തിലും, ദ ഗ്രെറ്റ് ഫാദർ എന്ന ചിത്രത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച താരം അഞ്ചു സുന്ദരികൾ, ചോട്ടാ മുംബൈ,ജോണി ജോണി എസ് പപ്പ തുടങ്ങിയ ചിത്രത്തിലും അഭിനയിച്ചു.


സോഷ്യൽ മീഡിയയിൽ സജീവായ അനിഖ സുരേന്ദ്രൻ തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. മോഡലിംഗ് രംഗത്തും താരം സജീവമാണ്. ഇപ്പോഴിതാ സ്‌കൂൾ വിദ്യാർത്ഥിയെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം. വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി എത്താറുള്ള അനിഖയുടെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽകുന്നത്.