ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്റെ വീട്ടിലും നടി അനന്യ പാണ്ഡെയുടെ വീട്ടിലും എൻസിബി റൈഡ് നടത്തി

മുംബൈ : ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്റെ വീട്ടിലും നടി അനന്യ പാണ്ഡെയുടെ വീട്ടിലും എൻസിബി റൈഡ് നടത്തി. മയക്ക് മരുന്ന് കേസിൽ അറസ്റ്റിലായ മകൻ ആര്യൻ ഖാനെ ഇന്ന് രാവിലെ ഷാരുഖ് ഖാൻ ജയിലിലെത്തി കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടിൽ എൻസിബി റൈഡ് നടത്തിയത്.

മയക്ക് മരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. അനന്യ പാണ്ഡെയ്ക്ക് മയക്ക് മരുന്ന് കേസിൽ ബന്ധമുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അനന്യ പാണ്ഡെയുടെ വീട്ടിൽ റൈഡ് നടത്തിയത്. അനന്യ പാണ്ഡെയോട് ചോദ്യം ചെയ്യലിന് ഹാജരാകാനും നോട്ടീസ് നൽകിയിട്ടുണ്ട്.