വീട്ടിലുള്ളവരെ കാണുമ്പോൾ ഈ കൊതി തോന്നാറുണ്ടോ ? ; അശ്ലീല കമന്റിന് അപർണയുടെ മറുപടി, ഏറ്റെടുത്ത് ആരാധകർ

ഹരിഹരൻ സംവിധാനം ചെയ്ത് 2005 ൽ പുറത്തിറങ്ങിയ മയൂഖം എന്നചിത്രത്തിലൂടെ അഭിനയജീവിതം ആരംഭിച്ച താരമാണ് അപർണ്ണ നായർ. ആദ്യ ചിത്രത്തിന് ശേഷം നിരവധി അവസരങ്ങൾ അപർണ നായരെ തേടി എത്തി. ആദ്യ ചിത്രങ്ങളിൽ കാര്യമായ റോളുകൾ ലഭിക്കാത്ത താരത്തിന് 2007 ലെ നിവേദ്യം എന്ന ചിത്രത്തിലെ ഹേമലത എന്ന കഥാപാത്രമാണ് പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്. തുടർന്ന് നിരവധി മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ താരത്തിന് സാധിച്ചു.

കോക്ടൈൽ, മുല്ലുസിംഗ്, മധുര നാരങ്ങ, സെക്കൻഡ്‌സ്, സ്ട്രീറ്റ് ലൈറ്റ് തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലും മറ്റ് അന്യഭാഷാ ചിത്രങ്ങളിൽ അപർണ നായർ അഭിനയിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ ചിത്രത്തിന് അശ്ലീല കമന്റ്‌ നൽകിയ യുവാവിന് താരം നൽകിയ മറുപടി ശ്രദ്ധ നേടിയിരിക്കുകയാണ്.

സാരിയുടുത്ത് നിൽക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. എന്നാൽ ചിത്രത്തിന് താഴെ കൊതിയാവുന്നു എന്നാണ് യുവാവ് നൽകിയ കമന്റ്‌.

വീട്ടിലുള്ളവരെ കാണുമ്പോഴും ഈ കൊതി തോന്നാറുണ്ടോ എന്നാണ് അപർണ നായർ യുവാവിനോട് തിരിച്ച് ചോദിച്ചത്. അപർണയുടെ മറുപടിക്ക് നിരവധിപേർ പിന്തുണയുമായെത്തിയതോടെ
സംഭവം വൈറലായി മാറി.