സീരിയൽ സിനിമ താരം പ്രവീണയുടെ നഗ്ന്ന ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

തിരുവനന്തപുരം : സീരിയൽ സിനിമ താരം പ്രവീണയുടെ നഗ്ന്ന ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഡൽഹി സ്വദേശി ഭാഗ്യരാജ് (22) നെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇതേ കേസിൽ തമിഴ്‌നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തമിഴ്‌നാട് സ്വദേശി മണികണ്ഠൻ ശങ്കർ ആണ് ആദ്യം അറസ്റ്റിലായത്.

നടി പ്രവീണയുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അകൗണ്ട് ഉണ്ടാക്കിയ ശേഷം പ്രവീണയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. പ്രവീണ നൽകിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.