അശ്ലീല വീഡിയോകൾ ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുടെ 38.5 കോടിയുടെ സ്വത്തുക്കൾ ഭാര്യ ശില്പ ഷെട്ടിക്ക്

മുംബൈ : അശ്ലീല വീഡിയോകൾ ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുടെ 38.5 കോടിയുടെ സ്വത്തുക്കൾ ഭാര്യയും ബോളിവുഡ് താരവുമായ ശിൽപ്പ ഷെട്ടിക്ക് കൈമാറി. രാജ് കുന്ദ്രയുടെ കേസുമായി ബന്ധപെട്ട കാരണങ്ങൾ കൊണ്ടാണ് സ്വത്തിന്റെ പകുതി ശിൽപ്പ ഷെട്ടിയുടെ പേരിലേക്ക് മാറ്റിയതെന്നാണ് വിവരം.

മുംബൈയിലെ അഞ്ച് ഫ്ലാറ്റുകളുള്ള കെട്ടിടത്തിന്റെ ഒന്നാം നില ഉൾപ്പടെ ജുഹുവിൽ കടലിന് അഭിമുഖമായി പണികഴിപ്പിച്ചിട്ടുള്ള ബംഗ്ലാവും ശില്പ ഷെട്ടിക്ക് നല്കിയവയിൽ പെടുന്നു. സ്വത്ത് കൈമാറ്റത്തിനായി ഒരു കോടി 92 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി നൽകേണ്ടി വന്നു.

അതേസമയം രാജ് കുന്ദ്രയും ശിൽപ്പ ഷെട്ടിയും പിരിയുകയാണെന്ന് അഭ്യൂഹം പരക്കുന്നുണ്ട്. പിരിയുന്നതിന്റെ ആദ്യപടിയായാണ് സ്വത്ത് വീതംവെച്ചതെന്നും ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്‌കുന്ദ്ര അശ്ലീല വീഡിയോ ചിത്രീകരണത്തെ തുടർന്ന് അറസ്റ്റിലായതിൽ ശില്പാഷെട്ടി അസ്വസ്ഥയായിരുന്നതായും. ഇരുവരും വിവാഹബന്ധം വേർപ്പെടുത്തുകയാണെന്നുമാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.